മധ്യനിര ശക്തിപ്പെടുത്താൻ യുണൈറ്റഡിന്റെ സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി പിഎസ്ജി!

മധ്യനിരയിൽ വേണ്ടത്ര മികവ് പുലർത്താൻ കഴിയാത്തത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. മാർക്കോ വെറാറ്റിയെ മാറ്റി നിർത്തിയാൽ മറ്റാർക്കും തന്നെ വേണ്ടത്ര മികവ് പുലർത്താൻ സാധിക്കാറില്ല. അത്കൊണ്ട് തന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മധ്യനിര ശക്തിപ്പെടുത്താൻ വേണ്ടി ചില താരങ്ങളെ പിഎസ്ജി നോട്ടമിട്ടിട്ടുണ്ട്.

അതിൽ പെട്ട ഒരു താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ.താരത്തിന്റെ യുണൈറ്റഡുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും.കരാർ പുതുക്കാൻ ഇതുവരെ പോഗ്ബ തയ്യാറായിട്ടില്ല. യുണൈറ്റഡിന് താരത്തെ നിലനിർത്താൻ താല്പര്യമുണ്ടെങ്കിലും ക്ലബ്‌ വിടാനുള്ള ആലോചനകളാണ് നിലവിൽ പോഗ്ബ നടത്തുന്നത്.

പിഎസ്ജിക്ക് മാത്രമല്ല, പിഎസ്ജിയിലേക്ക് ചേക്കേറാൻ നിലവിൽ പോഗ്ബക്കും താല്പര്യമുണ്ട്. അത്കൊണ്ട് തന്നെ അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ട് പോഗ്ബ പിഎസ്ജിയിൽ എത്താനുള്ള സാധ്യതകൾ തുറന്നു കിടക്കുകയാണ്. മുമ്പ് റയലും യുവന്റസുമൊക്കെ പോഗ്ബയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങളെല്ലാം മാറി മറിഞ്ഞിട്ടുണ്ട്.

നേരത്തെ പോഗ്ബക്ക് വലിയ രൂപത്തിലുള്ള സാലറി യുണൈറ്റഡ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അതിൽ പോഗ്ബ ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല.28-കാരനായ താരത്തെ റെക്കോർഡ് തുകക്കായിരുന്നു യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ താരത്തെ ഫ്രീ ഏജന്റായി നഷ്ടപ്പെടുകയാണെങ്കിൽ അത് യുണൈറ്റഡിന് വലിയ തിരിച്ചടിയായിരിക്കും. പോഗ്ബ എത്തിയാൽ പിഎസ്ജിയിലെ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പിഎസ്ജി ആരാധകരുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!