ബാഴ്‌സയിലേക്കെത്തുമെന്ന വാർത്ത, പ്രതികരിച്ച് ബ്രൂണോ!

കഴിഞ്ഞ ദിവസമായിരുന്നു പോർച്ചുഗീസ് മാധ്യമമായ സ്‌പോർട് ടിവി ഒരു റൂമർ പുറത്ത് വിട്ടത്. അതായത് യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസ് ക്ലബ്ബിൽ അതൃപ്തനാണെന്നും അദ്ദേഹം ബാഴ്‌സയിലേക്ക് ചേക്കേറാൻ ശ്രമങ്ങൾ നടത്തുന്നു എന്നുമായിരുന്നു റിപ്പോർട്ടുകൾ.ഈ സീസണിൽ മികവിലേക്ക് ഉയരാൻ ബ്രൂണോക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അവസാന 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് താരം നേടിയിരുന്നത്.

എന്നാൽ ഈ ട്രാൻസ്ഫർ റൂമറുകളോട് ബ്രൂണോ ഫെർണാണ്ടസ് തന്നെ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. ഇത്ര പെട്ടന്ന് ഏപ്രിൽ ഫൂൾ ദിനമായോ എന്നാണ് പരിഹാസരൂപേണ ബ്രൂണോ അറിയിച്ചിട്ടുള്ളത്. കൂടാതെ മോശം ജേണലിസമെന്നും ബ്രൂണോ പ്രതികരിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു ബ്രൂണോ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്.

” കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ന്യൂ ഇയർ ആരംഭിച്ചത്.പിന്നെങ്ങനെ ഇത്ര പെട്ടന്ന് ഏപ്രിൽ 1 ആയി? അല്ലെങ്കിൽ ഈ റൂമർ ഒരു മോശം ജേണലിസമാണ് ” ബ്രൂണോ കുറിച്ചു.

നിലവിൽ 2025 വരെയാണ് ബ്രൂണോക്ക് യുണൈറ്റഡുമായി കരാറുള്ളത്. താരം ക്ലബ്ബിൽ തന്നെ തുടരുമെന്നാണ് പറഞ്ഞു വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!