പ്രീമിയർ ലീഗ് പവർ റാങ്കിംഗ്, ലിവർപൂൾ മുന്നോട്ട്, യുണൈറ്റഡ് പിറകിലേക്ക്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാല് റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്. എല്ലാ മത്സരങ്ങളിലും വിജയിച്ച മാഞ്ചസ്റ്റർ സിറ്റി ഒന്നാംസ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്ത് ടോട്ടൻഹാമാണ് ഇടം നേടിയിട്ടുള്ളത്. 10 പോയിന്റ് ആണ് അവരുടെ സമ്പാദ്യം. 10. വീതമുള്ള ലിവർപൂൾ,വെസ്റ്റ് ഹാം,ആഴ്സണൽ എന്നിവരാണ് തൊട്ടു പുറകിൽ വരുന്നത്.

പ്രമുഖ മാധ്യമമായ ESPN ഓരോ മാസത്തിലും പ്രീമിയർ ലീഗ് പവർ റാങ്കിംഗ് പ്രസിദ്ധീകരിക്കാറുണ്ട്.ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും റാങ്കിങ്ങുകൾ തമ്മിൽ അവർ താരതമ്യം ചെയ്തിട്ടുണ്ട്.ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ല. അതേസമയം ലിവർപൂൾ മുന്നോട്ടു കുതിക്കുമ്പോൾ യുണൈറ്റഡ് പിറകിലേക്കാണ് പോകുന്നത്.ESPN നൽകിയ പവർ റാങ്കിംഗ് താഴെ നൽകുന്നു.

ഇനി അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ വെസ്റ്റ്ഹാം യുണൈറ്റഡാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിടുമ്പോൾ ലിവർപൂൾ വോൾവ്സിനെയാണ് നേരിടുക. ചെൽസി ബേൺമൌത്തിനെ നേരിടുമ്പോൾ ആഴ്‌സണലും എവെർടണും തമ്മിലാണ് ഏറ്റുമുട്ടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!