പറഞ്ഞത് ശരിയാണ്, പക്ഷേ മോശം മാനസികാവസ്ഥയിലല്ല :സലായെ പിന്തുണച്ച് ക്ലോപ്!

അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ലിവർപൂൾ സൂപ്പർതാരമായ സലാ ഹൃദയം തകർന്നുകൊണ്ടുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. താൻ പൂർണ്ണമായും തകർന്നുവന്നും ഈ പരാജയത്തിന് യാതൊരുവിധ ന്യായീകരണങ്ങൾ ഇല്ല എന്നുമായിരുന്നു സലാ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്. ഞങ്ങൾ ഞങ്ങളെ തന്നെ നിരാശപ്പെടുത്തി എന്നും സലാ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ സലായുടെ ഈ വാക്കുകൾ പലരും ആത്മവിശ്വാസം ഇല്ലാത്ത ഗണത്തിലാണ് പരിഗണിച്ചിട്ടുള്ളത്.സലാ ഒരു മോശം മാനസികാവസ്ഥയിലാണെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ ക്ലോപ് ചില വ്യക്തതകൾ നൽകിയിട്ടുണ്ട്.സലാ പറഞ്ഞത് ശരിയാണെന്നും എന്നാൽ അദ്ദേഹം മോശം അവസ്ഥയിലല്ല ഉള്ളത് എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ പല മോശം കാര്യങ്ങളുമുണ്ട്. പക്ഷേ സലായുടെ പോസ്റ്റ് ഒരിക്കലും അതിൽ പെട്ടവയല്ല.അതൊരിക്കലും മോശമല്ല.നിലവിലെ സാഹചര്യത്തെ വിവരിച്ചതാണ് അദ്ദേഹം.മാത്രമല്ല അദ്ദേഹം പറഞ്ഞത് ശരിയുമാണ്. പക്ഷേ കുറച്ചു നേരം മുൻപ് ഞാൻ അദ്ദേഹത്തെ കാന്റീനിൽ വച്ച് കണ്ടിരുന്നു.അദ്ദേഹം എന്നോട് പുഞ്ചിരിച്ചു. ഒരിക്കലും അദ്ദേഹം മോശം മാനസികാവസ്ഥയിൽ അല്ല “ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അടുത്ത സീസണിൽ യൂറോപ്പ ലീഗിലായിരിക്കും ലിവർപൂൾ കളിക്കുക. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലിവർപൂൾ ഉള്ളത്.സതാംപ്റ്റണാണ് ലിവർപൂളിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!