തകർപ്പൻ പ്രകടനം,റെക്കോർഡും,ആസ്റ്റൻ വില്ലയുടെ ഹീറോയായി എമി മാർട്ടിനസ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയെ ആസ്റ്റൻ വില്ല പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വച്ചുകൊണ്ടായിരുന്നു ചെൽസിക്ക് ഈ തോൽവി വഴങ്ങേണ്ടി വന്നത്.മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ആസ്റ്റൻ വില്ലയുടെ അർജന്റൈൻ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് നടത്തിയിരുന്നത്.

നിരവധി മിന്നുന്ന സേവുകൾ ഈ മത്സരത്തിൽ ഈ ഗോൾ കീപ്പറുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.ആകെ 7 സേവുകളാണ് താരം നടത്തിയിട്ടുള്ളത്. അതിൽ 6 സേവുകളും ബോക്സിന് അകത്ത് നിന്ന് തന്നെ വന്ന ഷോട്ടുകൾക്കെതിരെയായിരുന്നു. ചെൽസിക്ക് ലഭിച്ച നിരവധി സുവർണ്ണാവസരങ്ങൾ ഗോളാകാതെ കാത്തുസൂക്ഷിച്ചത് എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു.

മാത്രമല്ല ഇപ്പോൾ ആസ്റ്റൻ വില്ലയിൽ ഈയൊരു താരം ഒരു റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. അതായത് ആസ്റ്റൻ വില്ലക്ക് വേണ്ടി ആദ്യ 100 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ ഗോൾകീപ്പർ എന്ന റെക്കോർഡാണ് എമി മാർട്ടിനസ് സ്വന്തമാക്കിയിട്ടുള്ളത്. ക്ലബ്ബിന് വേണ്ടി 100 പ്രീമിയർ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയ ഈ താരം 34 ക്ലീൻ ഷീറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

അർജന്റീനയിലെ മിന്നും പ്രകടനം ക്ലബ്ബിലും തുടരാൻ ഈ ഗോൾകീപ്പർക്ക് കഴിയുന്നു എന്നുള്ളത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങൾ ആയിരുന്നു അർജന്റീന കളിച്ചിരുന്നത്. ആ രണ്ടു മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ആകെ 9 ഗോളുകൾ ആയിരുന്നു അർജന്റീന നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!