ഗർനാച്ചോയെ ബാഴ്സക്ക് വേണം!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർതാരമായ ഗർനാച്ചോ സമീപകാലത്ത് തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ്.എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അദ്ദേഹം ആഗ്രഹിച്ച പോലെയല്ല പോകുന്നത്. സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതുകൊണ്ടൊക്കെ തന്നെയും താരം ക്ലബ്ബിനകത്ത് സന്തുഷ്ടനല്ല. അതുകൊണ്ടുതന്നെ വരുന്ന ട്രാൻസ്ഫർ ജാലകങ്ങളിൽ അദ്ദേഹം യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ നടത്തിയേക്കും എന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ രണ്ട് ക്ലബ്ബുകൾക്ക് അദ്ദേഹത്തിന് താല്പര്യമുണ്ട്. അതിലൊന്ന് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ തന്നെയാണ്.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബാഴ്സ കരകയറി വരുകയാണ്. അതുകൊണ്ടുതന്നെ ലാപോർട്ട കൂടുതൽ മികച്ച താരങ്ങളെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ട്. അതിലൊന്ന് ഗർനാച്ചോയാണ്.പക്ഷേ താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. നല്ലൊരു തുക അദ്ദേഹത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരും. കുറഞ്ഞത് 50 മില്യൻ പൗണ്ട് എങ്കിലും അദ്ദേഹത്തിന് വേണ്ടി ചിലവഴിക്കേണ്ടി വന്നേക്കും.
ബാഴ്സയെ കൂടാതെ യുവന്റസിനും ഈ താരത്തിൽ താല്പര്യമുണ്ട്. നിലവിൽ ക്ലബ്ബുമായി 2028 വരെ കോൺട്രാക്ട് അവശേഷിക്കുന്ന താരമാണ് ഗർനാച്ചോ.ഈ സീസൺ യുണൈറ്റഡിൽ തുടർന്നതിനുശേഷം ആയിരിക്കും അദ്ദേഹം ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തുക. വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരം കൂടിയാണ് ഈ അർജന്റൈൻ സൂപ്പർതാരം.