ക്രിസ്റ്റ്യാനോ ഇറങ്ങുമോ? യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

ഇന്ന് നടക്കുന്ന എഫ്എ കപ്പ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നുണ്ട്.മൂന്നാം റൗണ്ട് പോരാട്ടത്തിൽ ആസ്റ്റൺ വില്ലയാണ് യുണൈറ്റഡിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:25-ന് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തിനുള്ള യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇപ്പോൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ പുറത്ത് വിട്ടിട്ടുണ്ട്.പോൾ പോഗ്ബ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. അതേസമയം മഗ്വയ്ർ ആദ്യ ഇലവനിൽ ഉണ്ടായേക്കും. ഗോൾകീപ്പർ ഡേവിഡ് ഡിഹിയ,സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, എഡിൻസൺ കവാനി എന്നിവർക്ക് റാൾഫ് വിശ്രമം അനുവദിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

Man United predicted XI: Henderson; Dalot, Jones, Maguire, Telles; Van de Beek, Matic; Sancho, Greenwood; Rashford, Martial

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!