കൂട്ടീഞ്ഞോയുടെ ക്വാളിറ്റിയും എക്സ്പീരിയൻസും ഗുണം ചെയ്യും : ജെറാർഡ്!

ദിവസങ്ങൾക്ക് മുമ്പാണ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല ഫിലിപ്പെ കൂട്ടിഞ്ഞോയെ സ്വന്തമാക്കിയത്.2018-ൽ ലിവർപൂളിൽ നിന്നും ബാഴ്‌സയിൽ എത്തിയ കൂട്ടീഞ്ഞോക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് നാല് വർഷങ്ങൾക്ക് ശേഷം കൂട്ടിഞ്ഞോ തിരികെ പ്രീമിയർ ലീഗിലേക്ക് എത്തിയത്.

ഏതായാലും ഫിലിപ്പെ കൂട്ടീഞ്ഞോക്ക് ആസ്റ്റൺ വില്ലയിൽ തിളങ്ങാനാവുമെന്നുള്ള പ്രതീക്ഷയിലാണ് പരിശീലകനായ സ്റ്റീവൻ ജെറാർഡ്. കൂട്ടീഞ്ഞോയുടെ ക്വാളിറ്റിയും എക്സ്പീരിയൻസും ആസ്റ്റൺ വില്ലക്ക് ഗുണകരമാവുമെന്നാണ് ജെറാർഡ് തുറന്നു പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വളരെ മതിപ്പുളവാക്കുന്ന സിവിയും ബഹുമതികളുമൊക്കെയുള്ള ഒരു അസാധാരണ താരമാണ് ഫിലിപ്പെ കൂട്ടീഞ്ഞോ. അദ്ദേഹത്തെ ഇവിടെ കൊണ്ടുവരാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.അദ്ദേഹവുമായി മികച്ച രൂപത്തിൽ വർക്ക് ചെയ്യാനാണ് ഞാൻ ശ്രമിക്കുക. മുൻപ് അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ആസ്വദിക്കാൻ പറ്റിയ ഒരു വ്യക്തിയാണ് ഞാൻ. തീർച്ചയായും കൂട്ടീഞ്ഞോയുടെ ക്വാളിറ്റിയും എക്സ്പീരിയൻസും ആസ്റ്റൺ വില്ലക്ക് ഗുണം ചെയ്യും.പരിക്കുകളും ആഫ്കോണും ഉള്ള ഈ സമയത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം വിലമതിക്കാനാവാത്ത ഒന്നാണ് ” ഇതാണ് ജെറാർഡ് പറഞ്ഞിട്ടുള്ളത്.

ആറു മാസത്തെ ലോണടിസ്ഥാനത്തിലാണ് കൂട്ടീഞ്ഞോ ആസ്റ്റൺ വില്ലയിൽ എത്തിയിരിക്കുന്നത്. താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷനും ആസ്റ്റൺ വില്ലക്കുണ്ട്. വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മൽസരത്തിൽ കൂട്ടീഞ്ഞോയെ ജെറാർഡ് കളിപ്പിക്കുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!