എമി മാർട്ടിനസിന്റെ തന്ത്രം ഹൂലിയൻ ആൽവരസിനെതിരെ പയറ്റി നോക്കി കെപ,ഏറ്റില്ല!

ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ചെൽസിക്കെതിരെ ഒരു കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു സിറ്റി ചെൽസിയെ പരാജയപ്പെടുത്തിയത്. റിയാദ് മഹ്റസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹൂലിയൻ ആൽവരസ്,ഫിൽ ഫോഡൻ എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്.

ഈ മത്സരത്തിന്റെ മുപ്പതാം മിനിട്ടിലാണ് സിറ്റിക്ക് അനുകൂലമായ ഒരു പെനാൽറ്റി ലഭിച്ചത്. ഈ പെനാൽറ്റി എടുക്കാൻ വേണ്ടി മുന്നോട്ടുവന്ന ജൂലിയൻ ആൽവരസിനോട് ചില കാര്യങ്ങൾ സംസാരിച്ചുകൊണ്ട് മാനസികമായ ഉലച്ചുകളയാൻ ചെൽസിയുടെ ഗോൾ കീപ്പറായ കെപ ശ്രമിച്ചിരുന്നു. എന്നാൽ വളരെയധികം പുഞ്ചിരിയോട് കൂടിയാണ് ജൂലിയൻ ആൽവരസ് ആ സന്ദർഭത്തെ നേരിട്ടത്. തന്റെ മനസ്സാന്നിധ്യം തെറ്റിക്കാതെ പെനാൽറ്റി ഒരു പിഴവും കൂടാതെ ജൂലിയൻ ആൽവരസ് വലയിൽ എത്തിക്കുകയും ചെയ്തു.

കെപയുടെ മൈൻഡ് ഗെയിം കണ്ടപ്പോൾ പലർക്കും ഓർമ്മ വന്നത് അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിനെയാണ്.പലപ്പോഴും ഇത്തരത്തിലുള്ള മൈൻഡ് ഗെയിം കളിച്ചുകൊണ്ട് വിജയിച്ചിട്ടുള്ള വ്യക്തിയാണ് എമി മാർട്ടിനസ്‌. എന്നാൽ എമിയുടെ അർജന്റൈൻ സഹതാരമായ ഹൂലിയൻ ആൽവരസിനെതിരെ ഇത് ഏൽക്കാതെ പോവുകയായിരുന്നു.

ഇതേക്കുറിച്ച് ആൽവരസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അത് ഇങ്ങനെയാണ്. ” ഗോൾ കീപ്പർമാർ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ശ്രമിക്കും.പക്ഷേ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല.എങ്ങോട്ട് ഷോട്ട് എടുക്കണം എന്നുള്ളതിനെ കുറിച്ച് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു. അത് നടപ്പിലാവുകയും ചെയ്തു ” ഇതാണ് ജൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *