എമിലിയാനോ മാർട്ടിനസ്‌ തന്നെയാണ് നമ്പർ വൺ : സംശയങ്ങൾക്ക് വിട നൽകി പരിശീലകൻ !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആസ്റ്റൻ വില്ല ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ സൂപ്പർ ഗോൾകീപ്പറായ എമി മാർട്ടിനസ് ബെഞ്ചിലായിരുന്നു. പകരം റോബിൻ ഒൽസനായിരുന്നു ഗോൾവല കാത്തിരുന്നത്.

വേൾഡ് കപ്പിൽ കിരീടം നേടിയതിനു ശേഷം എമി നടത്തിയ സെലിബ്രേഷനുകളിൽ ആസ്റ്റൻ വില്ലക്കും പരിശീലകൻ ഉനൈ എംരിക്കും അതൃപ്തികൾ ഉണ്ടായിരുന്നു. മാത്രമല്ല അർജന്റീനയിലെ മിന്നും പ്രകടനം ക്ലബ്ബിൽ തുടരാത്തതിലും എംരിക്ക് എതിർപ്പുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി കൊണ്ടാണോ താരത്തെ പുറത്തിരുത്തിയത് എന്നുള്ള സംശയങ്ങളും ഇന്നലെ ഉയർന്നു വന്നിരുന്നു.

എന്നാൽ സംശയങ്ങൾക്ക് എല്ലാം ഇപ്പോൾ പരിശീലകൻ തന്നെ മറുപടി നൽകിയിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ ഒന്നാം ഗോൾകീപ്പർ എമി മാർട്ടിനസ്‌ തന്നെയാണ് എന്നാണ് എംരി പറഞ്ഞിട്ടുള്ളത്.താരത്തിനെ കൂടുതൽ വിശ്രമം നൽകാനാണ് പുറത്ത് ഇരുത്തിയതെന്നും കൂട്ടിച്ചേർത്തു. ആസ്റ്റൻ വില്ല പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എമിലിയാനോ മാർട്ടിനസ്‌ വളരെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹം തന്നെയാണ് ഞങ്ങളുടെ നമ്പർ വൺ ഗോൾ കീപ്പർ.റോബിന് അദ്ദേഹത്തിന്റെ റോൾ അറിയാം. മാത്രമല്ല അദ്ദേഹം വളരെ പോസിറ്റീവായ ഒരു ഗോൾകീപ്പറുമാണ്. ഇന്നത്തെ മത്സരം പോലെയുള്ള മത്സരങ്ങളിൽ അദ്ദേഹത്തെ ഞങ്ങൾക്ക് ആവശ്യവുമാണ്. വേൾഡ് കപ്പിന് ശേഷം എമിക്ക് കുറച്ച് വിശ്രമം അനുവദിക്കുക എന്നുള്ളത് ഞങ്ങളുടെ പ്ലാൻ തന്നെയായിരുന്നു.റോബിന് അതുവഴി അവസരം ലഭിക്കുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്തു.എമി പരിശീലനം നടത്തുകയും അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്യും ” ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.

ഏതായാലും എമി മാർട്ടിനെസ്സിനെ ക്ലബ്ബ് ഒഴിവാക്കും എന്നുള്ള റൂമറുകളൊക്കെ ഇപ്പോൾ അസ്ഥാനത്താവുകയാണ്. നിരവധി വമ്പൻ ക്ലബ്ബുകൾക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *