ആർടെറ്റ ചെയ്ത വലിയ മണ്ടത്തരം,CR7 ഉണ്ടായിരുന്നുവെങ്കിൽ ആഴ്സണലിന് ഇങ്ങനെ സംഭവിക്കുമായിരുന്നില്ല:മോർഗൻ

പതിവുപോലെ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ പടിക്കൽ കലമുടക്കുന്ന പ്രവർത്തി തുടരുകയാണ്. അതായത് ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആഴ്സണലിന് തോൽവി ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആസ്റ്റൻ വില്ല ആഴ്സണലിനെ പരാജയപ്പെടുത്തിയത്.ഇതോടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സമയത്ത് അദ്ദേഹത്തെ സൈൻ ചെയ്യാൻ ആഴ്സണലിന് അവസരമുണ്ടായിരുന്നു. എന്നാൽ പരിശീലകൻ ആർടെറ്റ റൊണാൾഡോയെ വേണ്ടെന്ന് വെക്കുകയായിരുന്നു.ആഴ്സണലിനെയും റൊണാൾഡോയെയും സ്നേഹിക്കുന്ന പിയേഴ്സ് മോർഗൻ ഇക്കാര്യത്തിൽ അന്ന് തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഒരിക്കൽ കൂടി ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ഇന്നലത്തെ തോൽവിക്ക് ശേഷം ഒരു ആരാധകൻ മോർഗനെ പരിഹസിച്ചിരുന്നു.

നിന്റെ റൊണാൾഡോയോട് വന്ന് സഹായിക്കാൻ പറ എന്നാണ് ഒരു ആരാധകൻ പരിഹാസ രൂപേണ എഴുതിയിരുന്നത്. ഇതിന് മോർഗൻ മറുപടി നൽകിയത് ഇങ്ങനെയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ നമ്മുടെ ടീമിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം 25ലധികം ഗോളുകൾ നേടുമായിരുന്നു.റൊണാൾഡോയെന്ന ടോപ് സ്ട്രൈക്കറെ നിരസിച്ചതാണ് ആർടെറ്റ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ” ഇതാണ് മോർഗൻ കുറിച്ചിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദിയിൽ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൗദി അറേബ്യൻ ലീഗിൽ 25 മത്സരങ്ങൾ കളിച്ച താരം 29 ഗോളുകളും പത്ത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ഒരു ടോപ്പ് സ്ട്രൈക്കറുടെ അഭാവം പല സമയത്തും ആഴ്സണലിന് തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *