അവർ യന്ത്രങ്ങളല്ല, മനുഷ്യരാണ്: സിദാനെ ഉദാഹരണമായി കാണിച്ചുകൊണ്ട് പോച്ചെട്ടിനോ പറയുന്നു!

നിരവധി സൂപ്പർതാരങ്ങളെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി സ്വന്തമാക്കിയിട്ടുള്ളത്. വലിയ രൂപത്തിലുള്ള പണമാണ് കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ മാർക്കറ്റുകളിലും ചെൽസി ചിലവഴിച്ചിട്ടുള്ളത്. എന്നിട്ടും മോശം പ്രകടനമാണ് ഇപ്പോൾ ചെൽസി നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് നിലവിൽ ചെൽസി ഉള്ളത്.

അതുകൊണ്ടുതന്നെ ഈ സൂപ്പർതാരങ്ങൾക്കും പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്കും വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ തന്റെ താരങ്ങളെ പിന്തുണച്ചുകൊണ്ട് പോച്ചെട്ടിനോ തന്നെ രംഗത്ത് വന്നിട്ടുണ്ട്. അവർ യന്ത്രങ്ങളെല്ലെന്നും മറിച്ച് മനുഷ്യരാണ് എന്നുമാണ് പോച്ചെ പറഞ്ഞിട്ടുള്ളത്.സിദാൻ റയലിൽ എത്തിയതും ഉദാഹരണമായി കൊണ്ട് ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.പോച്ചെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ചെൽസിയിൽ എപ്പോഴും പ്രതീക്ഷകൾ വളരെ വലുതാണ്.ഇപ്പോൾ വന്ന താരങ്ങൾ എല്ലാവരും യുവതാരങ്ങളാണ്. ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവർക്ക് നിങ്ങൾ സമയം നൽകണം. രണ്ടുമൂന്ന് മത്സരങ്ങൾ കൊണ്ട് വിലയിരുത്തുന്നത് ഒട്ടും ശരിയല്ല. അവർ യന്ത്രങ്ങളെല്ല,മനുഷ്യരാണ്.അവർക്ക് ആവശ്യമുള്ള സമയം നൽകണം. മുമ്പ് റയൽ മാഡ്രിഡ് സിദാനെ യുവന്റസിൽ നിന്നും എത്തിച്ചത് വലിയ തുകക്കായിരുന്നു. ആദ്യത്തെ ആറുമാസം ആരാധകർ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.പിന്നീട് അദ്ദേഹം മികച്ച പ്രകടനം നടത്തി.അന്ന് അദ്ദേഹത്തിന് 26-27 വയസ്സാണ് ഉള്ളത്. ഞങ്ങൾ ടീമിലേക്ക് എത്തിച്ചിട്ടുള്ളത് 20-21 വയസ്സ് മാത്രമുള്ള താരങ്ങളെയാണ്. അതുകൊണ്ടുതന്നെ ക്ഷമ കാണിക്കേണ്ടതുണ്ട് ” ഇതാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ പ്രീമിയർ ലീഗിൽ ആകെ അഞ്ച് മത്സരങ്ങളാണ് ചെൽസി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് കേവലം ഒരു വിജയം മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയാണ് ചെൽസിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!