അതെനിക്ക് ഇഷ്ടമായിട്ടില്ല: മാഞ്ചസ്റ്റർ സിറ്റിയെ കുറിച്ച് ആൽവരസ്
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസിനെ കുറിച്ച് ഒരുപാട് റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. അദ്ദേഹം സിറ്റിയിൽ അസംതൃപ്തനാണെന്നും ക്ലബ്ബ് വിടാനുള്ള അനുമതി സിറ്റിയോട് തേടി എന്നുമായിരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല ഒരുപാട് ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഇപ്പോൾ രംഗത്തുണ്ട്.തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിൽ അദ്ദേഹം അസംതൃപ്തനാണ്.
മാഞ്ചസ്റ്റർ സിറ്റി വിടുമോ എന്നുള്ളത് ആൽവരസിനോട് തന്നെ ചോദിക്കപ്പെട്ടിരുന്നു.ക്ലബ്ബിനകത്ത് താൻ ഹാപ്പി അല്ല എന്നുള്ള കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിർണായക മത്സരങ്ങളിൽ തന്നെ പുറത്തിരുത്തിയത് ഇഷ്ടമായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട് ആൽവരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” കഴിഞ്ഞ സീസണിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ പ്രധാനപ്പെട്ട മത്സരങ്ങളിൽ അവസരം ലഭിക്കാത്തതിൽ ഞാൻ അസംതൃപ്തനാണ്. അത്തരം മത്സരങ്ങളിൽ ടീമിന് വേണ്ടി കോൺട്രിബ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് ഞാൻ.ഭാവിയെക്കുറിച്ച് ഇപ്പോഴും ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.എന്താണ് വേണ്ടത് എന്നുള്ള കാര്യത്തിൽ ഉചിതമായ ഒരു തീരുമാനം ഞാൻ എടുക്കും “ഇതാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.
അത്ലറ്റിക്കോ മാഡ്രിഡ്,പിഎസ്ജി,ചെൽസി എന്നിവരൊക്കെ തന്നെയും ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതായാലും ഈ സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.