മെസ്സിയെ കാണാൻ വൻ തുക മുടക്കി,എത്തിയപ്പോൾ മെസ്സിയില്ല,രോഷത്തോടെ ആരാധകർ.

ഇന്നലെ എംഎൽഎസിൽ നടന്ന മത്സരത്തിൽ വമ്പൻ തോൽവി ഇന്റർ മയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ 5 ഗോളുകൾക്കായിരുന്നു അറ്റ്ലാന്റ യുണൈറ്റഡ് ഇന്റർ മയാമിയെ തോൽപ്പിച്ചത്.അറ്റ്ലാന്റയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലാണ് ഇന്റർ മയാമി ഈ മത്സരം കളിച്ചത്.

പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ മെസ്സിക്ക് പരിശീലകൻ വിശ്രമം അനുവദിക്കുകയായിരുന്നു.മെസ്സി ടീമിനോടൊപ്പം സഞ്ചരിക്കാതെ മയാമിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ മെസ്സിയുടെ പ്രകടനം കാണാൻ വേണ്ടി ഈ മത്സരത്തിനുള്ള ടിക്കറ്റുകൾ നേരത്തെ തന്നെ ആരാധകർ സ്വന്തമാക്കിയിരുന്നു.വലിയ തുക നൽകിക്കൊണ്ടായിരുന്നു ഈ ടിക്കറ്റുകൾ സ്വന്തമാക്കിയിരുന്നത്. എന്നാൽ മെസ്സിയെ കാണാൻ ഇവർക്ക് കഴിഞ്ഞില്ല.അതിൽ വലിയ രോഷം ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്.

അഞ്ചും ആറും മണിക്കൂറൊക്കെ ഡ്രൈവ് ചെയ്തുകൊണ്ട് പല ആരാധകരും അറ്റ്ലാന്റയുടെ മൈതാനത്തേക്ക് എത്തിയിരുന്നു. എന്നിട്ട് മെസ്സിയെ കാണാൻ സാധിക്കാത്തതിൽ താൻ തകർന്നുപോയി എന്നാണ് ഒരു ആരാധകൻ പ്രതികരിച്ചത്. അതേസമയം ലയണൽ മെസ്സിയെ കാണാൻ വേണ്ടി ഒരു അമ്മ തന്റെ മകനുമായി എത്തിയിരുന്നു.അവരും ഒരു രോഷത്തോട് കൂടിയാണ് ഇതിനോട് പ്രതികരിച്ചത്. മെസ്സിയില്ല എന്നത് മത്സരത്തിനു മുന്നേ താൻ അറിഞ്ഞുവെന്നും എന്നാൽ മകനോട് പറയാൻ ധൈര്യം തോന്നിയില്ല എന്നുമാണ് ഈ അമ്മ പ്രതികരിച്ചത്.

മസിൽ ഫാറ്റിഗിന്റെ പ്രശ്നമാണ് നിലവിൽ ലയണൽ മെസ്സിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹം വിശ്രമം അർഹിക്കുന്നുണ്ട്. കഴിഞ്ഞ ബോളിവിയക്കെതിരെയുള്ള അർജന്റീനയുടെ മത്സരം ലയണൽ മെസ്സി കളിച്ചിരുന്നില്ല. അടുത്ത മത്സരത്തിൽ ടോറോന്റോയാണ് മയാമിയുടെ എതിരാളികൾ.മെസ്സി ഈ മത്സരത്തിൽ തിരിച്ചെത്തുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!