ഒഫീഷ്യൽ : ഹിഗ്വയ്ൻ മയാമിയിൽ തിരിച്ചെത്തി!
ഫുട്ബോൾ ലോകത്തെ ഒട്ടേറെ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അർജന്റൈൻ സൂപ്പർ താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഏറ്റവും ഒടുവിൽ അദ്ദേഹം അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിക്ക് വേണ്ടിയും കളിച്ചിരുന്നു. 2020 മുതൽ 2022 വരെയാണ് ഇദ്ദേഹം ഇന്റർമയാമിയിൽ കളിച്ചത്.പിന്നീട് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്റർമയാമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് നേരത്തെ ഹിഗ്വയ്ന്റെ പേരിലായിരുന്നു. 70 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. എന്നാൽ 31 ഗോളുകൾ നേടിയ ലിയനാർഡോ കമ്പാന ഈയിടെയാണ് ഈ റെക്കോർഡ് തകർത്തിട്ടുള്ളത്. ഏതായാലും ഹിഗ്വയ്ൻ ഇന്റർമയാമിയിൽ തിരിച്ചെത്തി എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.
എന്നാൽ ഇന്റർ മയാമിയുടെ ഫസ്റ്റ് ടീമിലേക്ക് അല്ല, മറിച്ച് സെക്കൻഡ് ടീമിലേക്കാണ് അദ്ദേഹം തിരിച്ചെത്തിയിട്ടുള്ളത്.പുതിയൊരു റോളിലാണ് അദ്ദേഹം വന്നിട്ടുള്ളത്.ഇന്റർമയാമി സെക്കൻഡ് ടീമിന്റെ പ്ലെയർ ഡെവലപ്മെന്റ് കോച്ച് ആയി കൊണ്ടാണ് ഇദ്ദേഹം ചുമതല ഏറ്റിട്ടുള്ളത്.MLS നെക്സ്റ്റ് പ്രൊയിലാണ് ഈ സെക്കൻഡ് ടീം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ഹിഗ്വയ്ന്റെ സഹോദരനായ ഫെഡറിക്കോ ഹിഗ്വയ്നും ഇദ്ദേഹത്തോടൊപ്പം ഉണ്ട്.
നേരത്തെ ടാറ്റ മാർട്ടിനോയുടെ കോച്ചിംഗ് സ്റ്റാഫിലേക്ക് ഹിഗ്വയ്ൻ എത്തിയേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ അത് സംഭവിച്ചിട്ടില്ല. പകരം സെക്കൻഡ് ടീമിലേക്കാണ് അദ്ദേഹം വന്നിട്ടുള്ളത്.ഏതായാലും താരത്തിന്റെ കണക്കുകൾ ലയണൽ മെസ്സി ഇപ്പോൾ തകർക്കാനുള്ള ഒരുക്കത്തിലാണ്.ഇന്റർമയാമിക്ക് വേണ്ടി കേവലം 33 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസ്സി 28 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ മെസ്സിക്ക് ഹിഗ്വയ്ന്റെ ക്ലബ്ബിലെ കണക്കുകൾ തകർക്കാൻ സാധിക്കും.