സെൽഫിഷാണെന്ന വിമർശനം, മറുപടി നൽകി എംബപ്പേ!

കഴിഞ്ഞ രണ്ട് മൂന്ന് മത്സരങ്ങളായി പിഎസ്ജി സൂപ്പർ താരം കിലിയൻ എംബപ്പേക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ല.നിരവധി ഗോളവസരങ്ങൾ താരം പാഴാക്കി കളഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ വിമർശനങ്ങളും താരത്തിന് ഏൽക്കേണ്ടി വന്നിരുന്നു.

എംബപ്പേക്ക് നേരെ ഉയരാറുള്ള പ്രധാനപ്പെട്ട വിമർശനങ്ങളിലൊന്ന് താരം സെൽഫിഷ് ആണ് എന്നുള്ളതാണ്. എന്നാൽ ഈ വിമർശനങ്ങൾക്ക് എംബപ്പേ തന്നെ മറുപടി നൽകിയിട്ടുണ്ട്.ആമസോൺ പ്രൈം വീഡിയോക്ക് നൽകിയ അഭിമുഖത്തിൽ എംബപ്പേ പറഞ്ഞത് ഇങ്ങനെയാണ്.

” ഒരു സ്പെഷ്യൽ താരമായി മാറണമെങ്കിൽ ഗോളിന്റെയും അസിസ്റ്റിന്റെയും ഇടയിൽ ചൂസ് ചെയ്യുന്നത് എന്തിനാണെന്ന് ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്.ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരം ഞാനാണ്, ചാമ്പ്യൻസ് ലീഗിലും ഞാൻ അസിസ്റ്റുകൾ നൽകിയിട്ടുണ്ട്.ഞാൻ സെൽഫിഷ് അല്ലെന്നും ഗോളുകൾ നേടാൻ മാത്രമല്ല ശ്രമിക്കുന്നത് എന്നുള്ളതിന്റെ തെളിവുകളാണ് അവ.എനിക്കിനിയും മികച്ച രൂപത്തിൽ കളിക്കാൻ കഴിയും ” എംബപ്പേ പറഞ്ഞു..

അതേസമയം പിഎസ്ജിയുടെ പ്രകടനത്തിലെ പ്രശ്നങ്ങളെ കുറിച്ചും എംബപ്പേ പറഞ്ഞിട്ടുണ്ട്. ” ഞങ്ങൾ കൂടുതൽ ചെയ്യേണ്ടതുണ്ട്.അതിനെ കുറിച്ച് ഞങ്ങൾ ബോധവാൻമാരുമാണ്.മൂന്ന് മികച്ച താരങ്ങൾ ഉണ്ടാവുമ്പോൾ നിങ്ങൾക്ക് അതിൽ നിന്നും ഒന്നും ഒളിക്കാനാവില്ല.ഒരുമിച്ച് മികച്ച രൂപത്തിൽ ഞങ്ങൾ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.ഞങ്ങൾ ഓരോരുത്തരും അവരുടേതായ മികച്ച പ്രകടനം പുറത്തെടുക്കണം ” ഇതാണ് എംബപ്പേ പറഞ്ഞത്.

ഇനി ചാമ്പ്യൻസ് ലീഗിലാണ് പിഎസ്ജി അടുത്ത മത്സരം കളിക്കുക.ക്ലബ്‌ ബ്രൂഗെയാണ് പിഎസ്ജിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!