സിയെച്ച് വരുന്നു, ബ്രസീലിയൻ സൂപ്പർതാരത്തെ ഇനി പിഎസ്ജിക്ക് വേണ്ട!

പിഎസ്ജിയുടെ സ്പാനിഷ് താരമായ പാബ്ലോ സറാബിയ ക്ലബ്ബ് വിട്ടതോട് കൂടി അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു പിഎസ്ജി. യുവ സൂപ്പർ താരമായ റയാൻ ചെർക്കിക്ക് വേണ്ടി പിഎസ്ജി ഓഫർ നൽകിയിരുന്നുവെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. അതിന് ശേഷം പിഎസ്ജി സെനിത്തിന്റെ ബ്രസീലിയൻ സൂപ്പർ താരമായ മാൽക്കത്തിന് വേണ്ടിയായിരുന്നു ശ്രമങ്ങൾ നടത്തിയിരുന്നത്.

താരത്തെ ഈ സീസണിന്റെ അവസാനം വരെ ലോൺ അടിസ്ഥാനത്തിൽ ടീമിലേക്ക് എത്തിക്കാനായിരുന്നു പിഎസ്ജി ഉദ്ദേശിച്ചിരുന്നത്. സ്ഥിരമായി നിലനിർത്താൻ പിഎസ്ജിക്ക് ഉദ്ദേശമില്ലായിരുന്നു. എന്നാൽ ഈ സീസണിന് ശേഷം മാൽക്കത്തെ സ്ഥിരമായി നിലനിർത്തണം എന്നുള്ള ആവശ്യം സെനിത്ത് മുന്നോട്ട് വെക്കുകയായിരുന്നു. ഇതോടുകൂടിയാണ് ഈ ബ്രസീലിയൻ താരത്തിന്റെ കാര്യത്തിൽ സങ്കീർണ്ണതകൾ ഉണ്ടായത്.

ഇപ്പോഴിതാ ഈ ബ്രസീലിയൻ താരത്തെ വേണ്ട എന്നുള്ള തീരുമാനം പിഎസ്ജി എടുത്ത് കഴിഞ്ഞിട്ടുണ്ട്. എന്തെന്നാൽ ഇതിനോടൊപ്പം തന്നെ ചെൽസിയുടെ സൂപ്പർതാരമായ ഹാക്കിം സിയച്ചിന് വേണ്ടി പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നു. അത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ സീസണിന്റെ അവസാനം വരെയുള്ള ഒരു ലോൺ അടിസ്ഥാനത്തിൽ സിയച്ച് പിഎസ്ജിയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്.ഉടൻതന്നെ ഈ വിഷയത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതോടുകൂടി മാൽക്കം റഷ്യൻ ക്ലബ്ബായ സെനിത്തിൽ തന്നെ തുടർന്നേക്കും. ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കാൻ ഇപ്പോൾ ഈ ബ്രസീലിയൻ താരത്തിന് സാധിക്കുന്നുണ്ട്. ആകെ കളിച്ച 23 മത്സരങ്ങളിൽ നിന്ന് 22 ഗോൾ കോൺട്രിബ്യൂഷൻസ് മാൽക്കം വഹിച്ചിട്ടുണ്ട്. 15 ഗോളുകളും 7 അസിസ്റ്റുകളും ആണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!