ശുഭ വാർത്ത..!PSG സൂപ്പർതാരം ട്രെയിനിംഗ് പുനരാരംഭിച്ചു!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരിച്ചടി ഏൽപ്പിക്കുന്ന വാർത്തകളാണ് പുറത്തേക്ക് വന്നുകൊണ്ടിരുന്നത്. സൂപ്പർ താരം നെയ്മർ ജൂനിയർക്ക് മസിൽ ഫാറ്റിഗിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ നെയ്മർ ജൂനിയർ കളിച്ചിരുന്നില്ല. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ മറ്റൊരു സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

താരത്തിന്റെ മെഡിക്കൽ റിപ്പോർട്ട് പിഎസ്ജി പുറത്ത് വിട്ടിരുന്നു. മൂന്നാഴ്ചയോളം താരത്തിന് വിശ്രമം ആവശ്യമാണ്. അതായത് ചാമ്പ്യൻസ്‌ ലീഗിൽ നടക്കുന്ന ബയേണിനെതിരെയുള്ള ആദ്യപാദ മത്സരം എംബപ്പേക്ക് നഷ്ടമാവും. ഇങ്ങനെ പരിക്ക് പിഎസ്ജിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു സമയമാണിത്.

എന്നാൽ ഇതിനിടെ പിഎസ്ജിക്ക് ഒരു ശുഭവാർത്ത ലഭിച്ചിട്ടുണ്ട്. അതായത് പ്രതിരോധനിരയിലെ സൂപ്പർ താരമായ പ്രിസണൽ കിമ്പമ്പേ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ടീമിനോടൊപ്പം അദ്ദേഹം പരിശീലനം നടത്തിയിട്ടുണ്ട്. ദീർഘകാലം പരിക്ക് മൂലം ഇദ്ദേഹം പുറത്തായിരുന്നു.

കഴിഞ്ഞ നവംബർ പതിനാലാം തീയതി ബ്രസ്റ്റിനെതിരെ നടന്ന മത്സരത്തിനിടയിലായിരുന്നു കിമ്പമ്പേക്ക് അക്കില്ലെസ് ടെണ്ടൻ ഇഞ്ചുറി പിടിപെട്ടത്. തുടർന്ന് അദ്ദേഹത്തിന് ഖത്തർ വേൾഡ് കപ്പ് നഷ്ടമാവുകയും ചെയ്തിരുന്നു.ഒരു വലിയ ഇടവേളക്ക് ശേഷമാണ് താരം ഇപ്പോൾ കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കാൻ ഉണ്ടാകുമോ എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.

പക്ഷേ ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ നടക്കുന്ന മത്സരത്തിൽ കിമ്പമ്പേ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പിഎസ്ജിയുടെ പ്രതിരോധ നിരയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്.കിമ്പമ്പേയുടെ തിരിച്ചുവരവ് അത് പരിഹരിക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!