ലിയോണിനോട് അടിപതറി പിഎസ്ജി, പ്ലയെർ റേറ്റിംഗ് അറിയാം !

ഇന്നലെ ലീഗ് വണ്ണിൽ നടന്ന പിഎസ്ജിക്ക്‌ തോൽവി. കരുത്തരായ ലിയോണാണ് പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയത്. തോൽവിയോടെ പിഎസ്ജിക്ക്‌ ലീഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ലില്ലെ, ലിയോൺ എന്നിവർക്ക്‌ പിറകിലായി മൂന്നാം സ്ഥാനത്താണ് പിഎസ്ജി. മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിൽ ടിനോ നേടിയ ഗോളാണ് ലിയോണിന് ജയം നേടികൊടുത്തത്. ഈ ഗോളിന് മറുപടി നൽകാൻ നെയ്മർക്കോ കൂട്ടർക്കോ കഴിഞ്ഞില്ല.മത്സരത്തിന്റെ അവസാനനിമിഷം മെൻഡസിന്റെ ഗുരുതരഫൗളിനിരയായി നെയ്മർക്ക്‌ പരിക്കേറ്റതും പിഎസ്ജിക്ക്‌ തിരിച്ചടിയായി. സൂപ്പർ താരം കിലിയൻ എംബാപ്പെ, റഫീഞ്ഞ, മാർക്കിഞ്ഞോസ് എന്നിവരെ പുറത്തിരുത്തിയാണ് പിഎസ്ജി മത്സരം ആരംഭിച്ചത്. എന്നാൽ മോയ്സെ കീൻ, നെയ്മർ, ഡിമരിയ എന്നിവർക്ക്‌ ഗോളുകൾ നേടാനാവാതെ പോവുകയായിരുന്നു. മത്സരത്തിലെ പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

പിഎസ്ജി : 6.42
നെയ്മർ : 7.4
കീൻ : 5.8
ബക്കെർ : 6.7
വെറാറ്റി : 6.8
പരേഡസ് : 6.0
ഡിമരിയ : 6.3
ഫ്ലോറെൻസി : 6.8
ഡയാലോ : 6.6
പെരേര : 6.4
കിപ്പമ്പേ : 5.8
നവാസ് : 7.1
ഹെരേര : 6.0-സബ്
ഗയെ : 6.2-സബ്
കെഹ്റർ : 6.2-സബ്
എംബാപ്പെ : 6.3-സബ്
റഫീഞ്ഞ : 6.4-സബ്

Leave a Reply

Your email address will not be published. Required fields are marked *