ലയണൽ മെസ്സിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ഓഫറുകൾ!

സൂപ്പർ താരം ലയണൽ മെസ്സി രണ്ടു വർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് പിഎസ്ജിയോട് വിട പറയുകയാണ്. അടുത്ത മത്സരത്തിനു ശേഷം മെസ്സി പിഎസ്ജി വിടും. ക്ലബ്ബിന് മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ താല്പര്യമുണ്ടെങ്കിലും മെസ്സിക്ക് പാരീസിൽ തുടരാൻ താല്പര്യമില്ല.

അടുത്ത സീസണിൽ എവിടെ കളിക്കണം എന്ന കാര്യത്തിൽ മെസ്സി ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.പക്ഷേ ഉടൻതന്നെ അക്കാര്യത്തിൽ ഒരു തീരുമാനം ഫുട്ബോൾ ലോകത്തിന് ലഭിക്കും.മെസ്സിക്ക് നിരവധി ഓഫറുകൾ ഇപ്പോൾ ഉണ്ട്. ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാൻ എഫ്സി ബാഴ്സലോണക്ക് അതിയായ ആഗ്രഹമുണ്ട് എന്ന് മാത്രമല്ല അവർ ശ്രമിക്കുന്നുമുണ്ട്. പക്ഷേ FFP നിയന്ത്രണങ്ങൾ കാരണം ഇതുവരെ ഒരു ഓഫർ നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

ഒരു ലോക റെക്കോർഡ് ഓഫർ അൽ ഹിലാൽ മെസ്സിക്ക് നൽകിയിട്ടുണ്ട്. കൂടാതെ MLS ക്ലബ്ബുകൾ ഓഫ് മെസ്സിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമേ ഒരു റിപ്പോർട്ട് കൂടി ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ലയണൽ മെസ്സിക്ക് ഓഫറുകൾ വന്നു കഴിഞ്ഞു. പ്രമുഖ അർജന്റൈൻ മാധ്യമമായ ഡയാരിയോ ഒലെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷേ അത് ഏത് ക്ലബ്ബിൽ നിന്നാണ് എന്നത് ഇവർ റിപ്പോർട്ട് ചെയ്തിട്ടില്ല.

ചെൽസി,ന്യൂകാസിൽ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി എന്നിവരെയൊക്കെ മെസ്സിയുമായി ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ ആരാണ് ഓഫർ നൽകിയത് എന്നുള്ളത് വ്യക്തമല്ല. ഏതായാലും ലയണൽ മെസ്സി അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *