റാമോസിനെ ഇങ്ങനെ കാണേണ്ടി വന്നതിൽ വേദനയുണ്ട്: മുൻ ഫ്രഞ്ച് താരം
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ ഒരു വലിയ പരാജയം പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു പിഎസ്ജിയെ ലെൻസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർതാരം സെർജിയോ റാമോസ് പ്രതിരോധനിരയിൽ ഉണ്ടായിരുന്നുവെങ്കിലും മൂന്ന് ഗോളുകൾ പിഎസ്ജിക്ക് വഴങ്ങേണ്ടി വരുകയായിരുന്നു. മത്സരത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇതേക്കുറിച്ച് മുൻ ഫ്രഞ്ച് താരമായിരുന്ന എറിക് ഡി മെക്കോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് റാമോസിന്റെ മികവ് അവസാനിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റാമോസിനെ ഇങ്ങനെ കാണേണ്ടി വന്നതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്നും ഡി മെക്കോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
👤 Selon Éric Di Meco, le défenseur du PSG Sergio Ramos arrive en bout de course, même s'il parvient à enchaîner les matchs cette saisonhttps://t.co/PKR9qcJ5yt
— RMC Sport (@RMCsport) January 4, 2023
” പിഎസ്ജിയിൽ സെർജിയോ റാമോസിന് നല്ല രൂപത്തിൽ കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുള്ള ഒരു വ്യക്തിയായിരുന്നു ഞാൻ. എല്ലാം നേടിയിട്ടുള്ള ഒരു താരമാണ് റാമോസ്. റയലിൽ അദ്ദേഹത്തിന് പരിക്ക് ആയിരുന്നു പ്രശ്നം. അതിൽ നിന്ന് മുക്തനായി കൊണ്ട് പിഎസ്ജിയിൽ അദ്ദേഹം മികവ് വീണ്ടെടുക്കുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ അദ്ദേഹത്തിന്റെ മികവ് അവസാനത്തിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്.റാമോസിനെ ഇങ്ങനെ കാണുന്നതിൽ എനിക്ക് വളരെയധികം വേദനയുണ്ട് ” എറിക്ക് പറഞ്ഞു.
ഈ സീസണോട് കൂടിയാണ് റാമോസിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക.ഈ കരാർ ക്ലബ്ബ് പുതുക്കുമോ എന്നുള്ളത് വ്യക്തമല്ല. റാമോസിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകളും സജീവമാണ്.