മെസ്സി എഫെക്ട്, സ്പോൺസർഷിപ്പിൽ വൻ നേട്ടം കൈവരിച്ച് പിഎസ്‌ജി!

ഈ സീസണിലായിരുന്നു ലയണൽ മെസ്സി പിഎസ്‌ജിയിലേക്കെത്തിയത്. കളത്തിൽ വലിയ രൂപത്തിലുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല.പിഎസ്‌ജിക്ക് വേണ്ടി കളിച്ച 16 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. പക്ഷെ കളത്തിന് പുറത്ത് പിഎസ്ജിയിലും ലീഗ് വണ്ണിലും വലിയ ഇമ്പാക്ടാണ് മെസ്സി ഉണ്ടാക്കിയിരിക്കുന്നത്.

2020-ലെ പിഎസ്ജിയുടെ വരുമാനത്തേക്കാൾ 10 ശതമാനം വർധനവാണ് 2021-ൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.പിഎസ്ജിയുടെ സ്പോൺസർഷിപ്പ് ഡയറക്ടറായ മാർക്ക് ആംസ്ട്രോങ്ങാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മാത്രമല്ല മെസ്സി വന്നതോടു കൂടി പുതിയ 8 സ്പോൺസർമാരെ പിഎസ്ജിക്ക് ലഭിച്ചിട്ടുണ്ട്. മാത്രമല്ല നിലവിലുള്ള സ്പോൺസർഷിപ്പുകൾ പുതുക്കപ്പെടുകയും ചെയ്തു.

ക്രിപ്റ്റോ ഡോട്ട് കോം, DIOR എന്നിവരൊക്കെ പിഎസ്ജിയുമായി കരാറിലെത്തിയ പുതിയ സ്പോൺസർമാരാണ്.കൂടാതെ നൈക്ക് തങ്ങളുടെ കരാർ 2032 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.75 മില്യൺ യുറോയാണ് ഇതുവഴി ഓരോ വർഷവും പിഎസ്ജിക്ക് ലഭിക്കുന്നത്.കൂടാതെ കൊക്കോ കോള 2024 വരെ കരാർ പുതുക്കുകയും ചെയ്തു.

സ്പോൺസർഷിപ്പിന് പുറമെ സോഷ്യൽ മീഡിയ ഫോളോവേഴ്സിലും ജേഴ്സി വിൽപ്പനയിലും റെക്കോർഡ് കുതിപ്പാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.മാത്രമല്ല ലീഗ് വണ്ണിന്റെ ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്സ് പോലും വലിയ രൂപത്തിൽ വർദ്ധിച്ചിട്ടുണ്ട്. ഇങ്ങനെ സർവ്വ മേഖലയിലും മെസ്സിയുടെ വരവ് പിഎസ്ജിക്കും ലീഗ് വണ്ണിനും ഗുണം ചെയ്തു എന്നാണ് കണക്കുകൾ വിളിച്ചുപറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!