മെസ്സിയുടെ മക്കൾ ഇനി പിഎസ്ജിക്കായി കളിക്കും!
സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി ജേഴ്സിയിലുള്ള തന്റെ അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു.റീംസിനെതിരെയായിരുന്നു മെസ്സി പകരക്കാരനായി കൊണ്ട് ലീഗ് വണ്ണിൽ അരങ്ങേറ്റം കുറിച്ചത്. ഇതിന് പിന്നാലെ മെസ്സി മറ്റൊരു നീക്കം കൂടി നടത്തിയിട്ടുണ്ട്. അതായത് മെസ്സി തന്റെ രണ്ട് മക്കളെ പിഎസ്ജിയുടെ യൂത്ത് ടീമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിയാഗോ, മാറ്റിയോ എന്നിവരെയാണ് മെസ്സി പിഎസ്ജിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Los hijos de Messi en las inferiores de PSG
— TyC Sports (@TyCSports) August 31, 2021
Previo a sumarse con la Selección Argentina, Leo anotó a Thiago y Mateo para que jueguen en Paris Saint-Germain.https://t.co/NZaG8WsdJ0
ഇതോടെ ഇരുവർക്കും ഇനി പിഎസ്ജിയുടെ യൂത്ത് ടീമുകളിൽ കളിക്കാൻ കഴിഞ്ഞേക്കും.2012-ലാണ് മെസ്സിയുടെ ആദ്യമകനായ തിയാഗോ ജനിച്ചത്. അത്കൊണ്ട് തന്നെ സബ് 10 അതില്ലെങ്കിൽ സബ് 9 എന്നീ ടീമുകളിലായിരിക്കും തിയാഗോക്ക് കളിക്കാൻ സാധിക്കുക. അതേസമയം 2015-ലാണ് മാറ്റിയോ ജനിച്ചത്. ഇത് പ്രകാരം പിഎസ്ജിയുടെ അണ്ടർ 7 ടീമിലായിരിക്കും മാറ്റിയോക്ക് കളിക്കാൻ സാധിക്കുക.
Agarrate… 👀
— Diario Olé (@DiarioOle) August 31, 2021
⚽️ Messi inscribió a Thiago y Mateo en las Inferiores del PSG.https://t.co/b1VioEZmh5
പിഎസ്ജിയുടെ മുൻ സൂപ്പർ താരങ്ങളായ തിയാഗോ സിൽവയുടെയും സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെയും വഴിയാണിപ്പോൾ മെസ്സി പിന്തുടർന്നിരിക്കുന്നത്. ഇരുവരും പിഎസ്ജിയിൽ എത്തിയ സമയത്ത് തങ്ങളുടെ മക്കളെ യൂത്ത് ടീമിൽ രജിസ്റ്റർ ചെയ്തിരുന്നു.നിലവിൽ മെസ്സി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീനക്കൊപ്പമാണുള്ളത്. ഇതിന് ശേഷം താരം പാരീസിൽ തിരികെയെത്തും.