ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം,അദ്ദേഹത്തിനെതിരെ കളിക്കുന്ന ബുദ്ധിമുട്ട് അവസാനിച്ചതിൽ സന്തോഷം: മെസ്സിയെക്കുറിച്ച് സെർജിയോ റാമോസ്

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും സെർജിയോ റാമോസും ദീർഘകാലം എതിരാളികളായിക്കൊണ്ട് കളിക്കളത്തിൽ ഏറ്റുമുട്ടിയവരാണ്. റയൽ മാഡ്രിഡിന്റെ നായകനായിരുന്നു സെർജിയോ റാമോസെങ്കിൽ എഫ്സി ബാഴ്സലോണയുടെ നായകനായിരുന്നു ലയണൽ മെസ്സി. കളിക്കളത്തിനകത്ത് വെച്ച് ഇരുവരും ഒട്ടേറെ തവണ കൊമ്പ് കോർക്കുന്നതും നാം കണ്ടിട്ടുണ്ട്.

പക്ഷേ 2021ൽ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. രണ്ടുപേരും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ എത്തുകയായിരുന്നു. ഇന്നിപ്പോൾ രണ്ട് താരങ്ങളും സുഹൃത്തുക്കളാണ്. ലയണൽ മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ റാമോസ് പറഞ്ഞിട്ടുണ്ട്. മെസ്സിക്കെതിരെ കളിക്കുമ്പോൾ എപ്പോഴും ബുദ്ധിമുട്ടിയിരുന്നുവെന്നും അത് അവസാനിച്ചതിൽ സന്തോഷം എന്നുമാണ് റാമോസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് വർഷക്കാലം ലയണൽ മെസ്സിക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്.പക്ഷേ ഇപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം എല്ലാം ആസ്വദിക്കുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള എക്കാലത്തെയും മികച്ച താരം, അത് ലയണൽ മെസ്സിയാണ് ” ഇതാണ് സെർജിയോ റാമോസ് ഇപ്പോൾ പിഎസ്ജി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.

മുമ്പ് ഒരുപാട് കാലം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് സെർജിയോ റാമോസ്. പക്ഷേ റൊണാൾഡോയെക്കാൾ മുകളിലാണ് മെസ്സിയുള്ളത് എന്ന് ഇതിലൂടെ റാമോസ് സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെയും റാമോസിന്റെയും പിഎസ്ജിയുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടിയാണ് അവസാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!