പിഎസ്ജിയിൽ തുടരാനാവിശ്യപ്പെട്ട പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം, പ്രതികരിച്ച് എംബപ്പേ!

ഈ സീസണോട് കൂടിയാണ് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. താരം ക്ലബ്ബ് വിടുമോ ഇല്ലയോ എന്നുള്ളത് തീരുമാനിച്ചിട്ടില്ല. എംബപ്പേ ക്ലബ്ബിൽ തന്നെ തുടരണമെന്നാണ് പിഎസ്ജി ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൊണ്ട് പിഎസ്ജിയുടെ ഒരു കൊച്ചു ആരാധിക ഒരു അപേക്ഷ നടത്തിയിരുന്നു.കമില്ലേ എന്ന് പേരുള്ള ഈ എട്ട് വയസ്സുകാരി വാക്ട്രൽ സിന്ധ്രോം എന്ന രോഗത്തിനോട് പൊരുതുന്നവരുമാണ്. എംബപ്പേയോട് പിഎസ്ജിയിൽ തുടരണമെന്നാവിശ്യപ്പെട്ടു കൊണ്ടുള്ള ഒരു അപേക്ഷയായിരുന്നു അത്. ആ വീഡിയോയിൽ കമില്ലേ പറഞ്ഞത് ഇങ്ങനെയായിരുന്നു. ” ദയവായി പിഎസ്ജിയിൽ തന്നെ തുടരൂ.ഞങ്ങളെ ഒരുപാട് കാലം സ്വപ്നം കാണിച്ചു കൊണ്ടേയിരിക്കൂ. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു” ഇതായിരുന്നു കമില്ലേ പറഞ്ഞിരുന്നത്.

എന്നാൽ ഈ വീഡിയോക്ക് താഴെ ആ പെൺകുട്ടിക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു.പലരും ആ കൊച്ചു ആരാധികയെ പരിഹസിക്കുകയായിരുന്നു. എന്നാൽ ഇത്തരക്കാർക്കെതിരെ രൂക്ഷവിമർശനവുമായി എംബപ്പേ ഉടൻ തന്നെ രംഗത്തുവന്നിട്ടുണ്ട്.ഏറ്റവും തരം താഴ്ന്ന പ്രവർത്തിയാണ് ഇതെന്നും ഒരല്പം എങ്കിലും ബോധം കാണിക്കേണ്ടതുണ്ട് എന്നുമാണ് എംബപ്പേ ട്വിറ്റെർ വഴി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പ്രിയപ്പെട്ട കമില്ലേക്ക് ഞാൻ ഹാപ്പി ന്യൂ ഇയർ നേരുന്നു.നീ ഇപ്പോൾ ചെയ്യുന്നത് പോലെ പോരാടി കൊണ്ടേയിരിക്കുക.ജീവിതത്തെ കുറിച്ച് നീ ഞങ്ങൾക്കൊരു പാഠപുസ്തകമാണ്.ഈ കുട്ടിക്ക് നേരെയുള്ള മോശമായ കമന്റുകൾ വളരെയധികം തരംതാഴ്ന്ന ഒരു പ്രവർത്തിയാണ്.നമ്മൾ കുറച്ചെങ്കിലും ബോധം കാണിക്കേണ്ടിയിരിക്കുന്നു ” ഇതായിരുന്നു എംബപ്പേ കുറിച്ചത്.

ഏതായാലും ഈ എംബപ്പേയുടെ ഈ ഇടപെടലും പ്രതികരണവുമൊക്കെ വലിയ രൂപത്തിലുള്ള അഭിനന്ദനങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!