പിഎസ്ജിയിലേക്കെത്താൻ ചർച്ച നടത്തുന്നുണ്ട് : തുറന്ന് പറഞ്ഞ് സൂപ്പർ താരം!

കഴിഞ്ഞ കുറച്ചു ട്രാൻസ്ഫർ വിൻഡോകളിലായി പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ട് ചർച്ച ചെയ്യപ്പെടുന്ന താരമാണ് കൂലിബലി. നാപോളി ഡിഫൻഡറായ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ പിഎസ്ജി നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.എന്നാൽ അടുത്ത സമ്മറിൽ താരം പിഎസ്ജിയിൽ എത്താനുള്ള സാധ്യതകൾ വർദ്ധിച്ചുവരികയാണ്.

താൻ പിഎസ്ജിയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നുള്ള കാര്യം കൂലിബലി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ മറ്റു ക്ലബുകളുമായും സംസാരിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം കനാൽ ഫുട്ബോൾ ക്ലബ്ബിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂലിബലിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാവരുമായും ഞാൻ ചർച്ചകൾ നടത്തുന്നുണ്ട് എന്നുള്ളത് സത്യമാണ്.ഒരുപാട് ക്ലബുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പിഎസ്ജിയുമായി ചർച്ചകൾ നടത്തുന്നുണ്ട്. കൂടാതെ മറ്റു ക്ലബ്ബുകളുമുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരുപാട് ക്ലബ്ബുകൾ താൽപര്യം പ്രകടിപ്പിച്ചത് എന്നെ സന്തോഷവാനാക്കുന്നു. അതെനിക്കുള്ള ഒരു അംഗീകാരമാണ്. കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അതെന്നെ പ്രേരിപ്പിക്കുന്നു.റാമോസിന് മുന്നേ എന്നെ ടീമിലെത്തിക്കാൻ അവർ ആഗ്രഹിച്ചിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ പേരിനൊപ്പം ഞാനും ചർച്ചയാവുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. റാമോസ് എല്ലാവരുടെയും ഇഷ്ടതാരമാണ്.എനിക്ക് മുമ്പ് ഓഫറുകൾ ഉണ്ടായിരുന്നു. പക്ഷേ നാപോളി എന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു ” കൂലിബലി പറഞ്ഞു.

ഈ സീസണിൽ താരം നാപോളിയിൽ തന്നെ തുടരുമെന്നുറപ്പാണ്.ഈ സീസണിൽ 19 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!