നെയ്മർ ഗോളടിച്ചിട്ടും പിഎസ്ജിക്ക് രക്ഷയില്ല, പ്ലയെർ റേറ്റിംഗ് അറിയാം !
ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് സമനിലകുരുക്ക്. 2-2 എന്ന സ്കോറിനാണ് പിഎസ്ജിയെ ബോർഡക്സ് സമനിലയിൽ തളച്ചത്. ലീഗ് വണ്ണിൽ കഴിഞ്ഞ മത്സരത്തിലും ജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ പിഎസ്ജി ഗോൾ വഴങ്ങിയിരുന്നു. തിമോത്തി പെമ്പലെയാണ് സെൽഫ് ഗോൾ വഴങ്ങിയത്. എന്നാൽ 27-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് നെയ്മർ പിഎസ്ജിക്ക് സമനില നേടികൊടുത്തു. പിന്നാലെ 28-ആം മിനിറ്റിൽ മോയ്സെ കീൻ കൂടി ഗോൾ നേടിയതോടെ പിഎസ്ജിക്ക് ലീഡായി. പക്ഷെ അറുപതാം മിനിറ്റിൽ അഡ്ലി ഗോൾ നേടിയതോടെ പിഎസ്ജി സമനിലയിൽ കുരുങ്ങുകയായിരുന്നു. എന്നിരുന്നാലും പോയിന്റ് ടേബിളിൽ പിഎസ്ജി ഒന്നാം സ്ഥാനത്ത് തന്നെയാണ്. പന്ത്രണ്ട് മത്സരങ്ങളിൽ 25 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. മത്സരത്തിലെ പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
The Parc's tribute to Diego Maradona 🇦🇷 💙 pic.twitter.com/tOVeuhuiDW
— Paris Saint-Germain (@PSG_English) November 28, 2020
പിഎസ്ജി : 6.69
നെയ്മർ : 8.2
എംബാപ്പെ : 7.0
കീൻ : 7.5
റഫീഞ്ഞ : 7.4
പരേഡസ് : 6.7
വെറാറ്റി : 7.0
ബക്കർ : 6.6
കിപ്പമ്പേ : 6.0
പെമ്പലെ : 6.4
ഫ്ലോറെൻസി : 6.6
റിക്കോ : 6.2
സറാബിയ : 6.1-സബ്
ഹെരേര : 6.6-സബ്
ഇകാർഡി : 6.0-സബ്
ഡിമരിയ : 6.3-സബ്
FULL-TIME: @PSG_English 2-2 Bordeaux
— Paris Saint-Germain (@PSG_English) November 28, 2020
The scores are level at the end and both teams pick up a point. #PSGFCGB pic.twitter.com/QyaskVynbi