നെയ്മർ.. അങ്ങോട്ട് പോവൂ.. അതാണ് നിങ്ങൾക്കുള്ള പെർഫെക്റ്റ്‌ ക്ലബ് : റിവാൾഡോ

സൂപ്പർ താരം നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ചില ട്രാൻസ്ഫർ റൂമറുകൾ ഈയിടെ പുറത്തേക്ക് വന്നിരുന്നു.അതായത് നെയ്മർ ജൂനിയറെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ പിഎസ്ജി ആലോചിക്കുന്നുണ്ട് എന്നുള്ളതായിരുന്നു റിപ്പോർട്ടുകൾ. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും മതി എന്നുള്ള നിലപാടിലാണ് പിഎസ്ജിയുള്ളത്. മാത്രമല്ല നെയ്മറുടെ വില കുറക്കാനും പിഎസ്ജി തയ്യാറായേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

ഈയൊരു വിഷയത്തിൽ ഇപ്പോൾ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകണമെന്നും അതാണ് അദ്ദേഹത്തിന് ഏറ്റവും പെർഫെക്റ്റ് ആയ ക്ലബ്ബ് എന്നുമാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.മാഞ്ചസ്റ്റർ സിറ്റിയുടെ കളി ശൈലിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.റിവാൾഡോയുടെ വാക്കുകളെ പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ ട്രാൻസ്ഫർ വിന്റോയിൽ എന്ത് സംഭവിക്കും എന്നുള്ളത് എനിക്ക് അറിയില്ല. പക്ഷേ നെയ്മർ ജൂനിയറെ പിഎസ്ജി വിൽക്കാനുള്ള സാധ്യതകൾ അടുത്ത സമ്മറിൽ ഉണ്ട്. അങ്ങനെയാണെങ്കിൽ നെയ്മർ ജൂനിയർക്ക് പ്രീമിയർ ലീഗിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ്.അവിടേക്ക് പോകുന്നതാണ് നല്ലത്. നെയ്മർക്ക് മാഞ്ചസ്റ്റർ സിറ്റി ഒരു പെർഫക്റ്റ് ക്ലബ്ബ് ആയിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവിടെ അദ്ദേഹം കൂടുതൽ മികവ് പുലർത്താൻ സാധ്യത ഞാൻ കാണുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി വളരെയധികം അറ്റാക്കിങ് ടീമാണ്.പെപ്പിന് കീഴിൽ വളരെ മികച്ച രീതിയിലാണ് അവർ കളിച്ചുകൊണ്ടിരിക്കുന്നത് ” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്. ലീഗ് വണ്ണിൽ ആകെ 16 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 11 ഗോളുകളും 10 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *