നെയ്മറേയും മെസ്സിയെയും പിൻവലിച്ചത് എന്തുകൊണ്ട്? ഗാൾട്ടിയർ പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി ടോളൂസോയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ,യുവാൻ ബെർനാട്ട് എന്നിവരാണ് ഗോളുകൾ നേടിയത്.രണ്ട് അസിസ്റ്റുകൾ നേടിയ ലയണൽ മെസ്സി മത്സരത്തിൽ മികച്ചു നിന്നു.
എന്നാൽ ഈ മത്സരത്തിനിടെ നെയ്മറെയും മെസ്സിയെയും പരിശീലകനായ ഗാൾട്ടിയർ പിൻവലിച്ചിരുന്നു.68-ആം മിനുട്ടിൽ നെയ്മറെ പിൻവലിച്ചുകൊണ്ട് എകിറ്റികെയെയാണ് കളത്തിൽ ഇറക്കിയത്. പിന്നാലെ ലയണൽ മെസ്സിയെയും പിൻവലിച്ചു.83-ആം മിനിറ്റിൽ ഹക്കീമിയാണ് പകരം എത്തിയത്. രണ്ട് താരങ്ങളും തങ്ങളെ പിൻവലിച്ചതിൽ ഹാപ്പിയായിരുന്നില്ല.
എന്നാൽ താരങ്ങൾ പിൻവലിക്കുന്ന സമയത്ത് ഹാപ്പി അല്ലാത്തത് സ്വാഭാവികമായ കാര്യമാണെന്ന് ഗാൾട്ടിയർ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇരുതാരങ്ങളുടെയും സുരക്ഷ മുൻനിർത്തി കൊണ്ടാണ് പിൻവലിച്ചതെന്നും ഇദ്ദേഹം കൂട്ടിചേർത്തിട്ടുണ്ട്.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.
Neymar and Messi is the greatest duo of all time! pic.twitter.com/owxAtaerrD
— Futurę Wòndér SŻN ☘️ (@dafuture1da) August 31, 2022
” താരങ്ങളെ പിൻവലിക്കുക എന്നുള്ളത് ഒരു ബാധ്യതയാണ്. ഞാൻ നേരത്തെ ഇതേക്കുറിച്ച് എന്റെ താരങ്ങളുമായി സംസാരിച്ചതാണ്. നെയ്മറെ പിൻവലിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി. കാരണം അദ്ദേഹത്തിന് ശാരീരികമായി കോൺടാക്ട്കൾ ഏൽക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് നെയ്മറെ പിൻവലിക്കുന്നത് ഉചിതമാണെന്ന് എനിക്ക് തോന്നി. മെസ്സിയുടെ കാര്യത്തിലും അങ്ങനെ തന്നെ.മത്സരത്തിന്റെ ഫിസിക്കൽ ലെവൽ അങ്ങനെയായിരുന്നു.മെസ്സിക്ക് വിശ്രമം വേണമെന്ന് ആ നേരത്ത് എനിക്ക് അനുഭവപ്പെട്ടു. ഇതേക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്.പിൻവലിക്കപ്പെടുന്ന സമയത്ത് ഹാപ്പി അല്ലാതിരിക്കുക എന്നുള്ളത് സ്വാഭാവികമായ കാര്യമാണ് ” ഗാൾട്ടിയർ പറഞ്ഞു.