നെയ്മറുടെ കാര്യത്തിൽ ആശങ്കയുണ്ടോ? പിഎസ്ജി പരിശീലകൻ പറയുന്നു!
പിഎസ്ജി കോപ്പ ഡി ഫ്രാൻസിൽ നടക്കുന്ന മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഷാറ്റൂറൂക്സാണ് ഇന്നത്തെ മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിൽ താരം നെയ്മർ ജൂനിയർ ക്ലബ്ബിനുവേണ്ടി കളിക്കില്ല എന്നുള്ള കാര്യം പരിശീലകൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആങ്കിളിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുകൊണ്ട് നെയ്മർക്ക് വിശ്രമം നൽകാനാണ് ഇപ്പോൾ ക്ലബ്ബ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ നെയ്മർക്ക് വേൾഡ് കപ്പ് വലിയ ഒരു ആഘാതം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ നെയ്മറുടെ പ്രകടനം താഴേക്ക് പോകുമോ എന്ന ആശങ്ക പലർക്കുമുണ്ട്. എന്നാൽ നെയ്മറുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് തന്നെയാണ് പിഎസ്ജി പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.
🏆 Coupe de France
— beIN SPORTS (@beinsports_FR) January 5, 2023
🔴🔵 Galtier : "L'absence de Neymar était prévue depuis un certain moment" pic.twitter.com/KoZnSdbIM6
” എനിക്ക് നെയ്മറുടെ കാര്യത്തിൽ യാതൊരുവിധ ആശങ്കകളും ഇല്ല. സീസണിന്റെ തുടക്കത്തിൽ എങ്ങനെ ഉണ്ടായിരുന്ന നെയ്മറാണോ അതെ നെയ്മർ തന്നെയാണ് ഞങ്ങൾക്ക് ഇപ്പോഴും ഉള്ളത്.എല്ലാ മത്സരങ്ങളും കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന് വിലക്ക് വീഴുകയായിരുന്നു.റെഡ് കാർഡ് ലഭിച്ചതിൽ അദ്ദേഹം വളരെ നിരാശനായിരുന്നു. നെയ്മറെ പോലെയുള്ള ഒരു താരം കൂടെയുള്ളത് ഞങ്ങളുടെ ഭാഗ്യമാണ്.തീർച്ചയായും അദ്ദേഹത്തിന്റെ ഫിസിക്കൽ ലെവലും ഞങ്ങൾ നല്ല രൂപത്തിൽ ശ്രദ്ധിക്കും.അതിന്റെ ഭാഗമായി കൊണ്ടാണ് ഇന്നത്തെ മത്സരത്തിൽ അദ്ദേഹത്തിന് ഞങ്ങൾ വിശ്രമം നൽകുന്നത് ” പിഎസ്ജി പരിശീലകൻ പറഞ്ഞു.
വേൾഡ് കപ്പിന് നെയ്മർക്ക് തന്റെ ആങ്കിളിന് വലിയ പരിക്ക് ഏൽക്കേണ്ടി വന്നിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ താരത്തിന് ക്ലബ്ബ് വിശ്രമം നൽകുകയും റിക്കവർ ആവാൻ കൂടുതൽ സാഹചര്യം ഒരുക്കുകയും ചെയ്യുന്നത്.