എംബപ്പേയും നെയ്മറും ഉണ്ടാവുമ്പോൾ മെസ്സിക്ക് ബോസാകാനാവില്ല: പിന്തുണച്ച് ഹെൻറി

രണ്ട് വർഷക്കാലമായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി പിഎസ്ജിയിൽ ചിലവഴിച്ചത്.ഈ രണ്ടു വർഷക്കാലവും മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒരു കാലയളവ് തന്നെയായിരുന്നു. പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ആരാധകർ വേട്ടയാടിയതോടുകൂടി മെസ്സി പിഎസ്ജി വിടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറിയോട് ഇക്കാര്യത്തിൽ അഭിപ്രായം തേടിയിരുന്നു. അതായത് പിഎസ്ജിയിലെ മെസ്സി നിരാശപ്പെടുത്തിയോ എന്നായിരുന്നു ചോദ്യം. ഇത് താൻ നേരത്തെ പ്രവചിച്ചതാണ് എന്നാണ് ഹെൻറി മറുപടി നൽകിയത്.എംബപ്പേയും നെയ്മറും ഉണ്ടാവുമ്പോൾ മെസ്സിക്ക് ബോസാകാനാവില്ലെന്നും ഹെൻറി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സിയുടെ കാര്യത്തിൽ എനിക്ക് നിരാശയൊന്നുമില്ല. കാരണം ഞാൻ ഇത് മുൻകൂട്ടി കണ്ടതാണ്.മെസ്സി വന്ന ആ സമയത്ത് തന്നെ ഞാൻ പറഞ്ഞിരുന്നു,ടീമിൽ കളിക്കുക എന്നുള്ളത് വലിയ തലവേദനയാകും എന്നത്.കാരണം ക്ലബ്ബിനകത്തെ ഒരു ഘടന ഇല്ലായിരുന്നു. എങ്ങനെയാണ് ആ മൂന്ന് താരങ്ങളും ഒരുമിച്ചു കളിക്കുക? ലയണൽ മെസ്സി അർജന്റീന നാഷണൽ ടീമിൽ കളിക്കുമ്പോൾ അവിടെ ഒരു ഘടനയുണ്ട്. അവിടെ മെസ്സിയാണ് ബോസ്.പിഎസ്ജിയിൽ അങ്ങനെയല്ലായിരുന്നു.എംബപ്പേയും നെയ്മറും ഉണ്ടാവുമ്പോൾ മെസ്സിക്ക് ബോസ് ആവാൻ സാധിക്കുമായിരുന്നില്ല. എന്റെ കരിയറിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ” ഇതാണ് തിയറി ഹെൻറി പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി ഇപ്പോൾ മികച്ച പ്രകടനമാണ് ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനുവേണ്ടിയും പുറത്തെടുക്കുന്നത്.ഇന്റർ മയാമിക്ക് വേണ്ടി 11 മത്സരങ്ങൾ ആകെ കളിച്ച മെസ്സി 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ പരിക്കിന്റെ പ്രശ്നങ്ങളിലാണ് ലയണൽ മെസ്സിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!