ആരും പോയില്ലെങ്കിൽ ആരും വരില്ല:നയം വ്യക്തമാക്കി PSG കോച്ച്
നിരവധി സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് ഇപ്പോഴത്തെ പിഎസ്ജി ടീം. അതിന്റെ ഫലമായി കൊണ്ട് തന്നെ മികച്ച പ്രകടനമാണ് ഇപ്പോൾ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏതെങ്കിലും താരങ്ങളെ പിഎസ്ജി സ്വന്തമാക്കുമോ എന്നുള്ളത് ആരാധകർ നോക്കുന്ന ഒരു കാര്യമാണ്. ഇപ്പോൾതന്നെ വലിയ താരബാഹുല്യം പിഎസ്ജിക്കുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്.
ഇതേക്കുറിച്ച് ഇന്നലത്തെ പത്ര സമ്മേളനത്തിൽ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിലേക്ക് ആരും വരില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരും ക്ലബ്ബ് വിടുന്നില്ലെങ്കിലാണ് ആരെയും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം പിഎസ്ജി കോച്ച് വിശദീകരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
What a year these 3 PSG front 3 have had this year!!! pic.twitter.com/tedE98dg4W
— Frank Khalid OBE (@FrankKhalidUK) December 29, 2022
” ഞാൻ എന്റെ സ്ക്വാഡിന്റെ കാര്യത്തിൽ വളരെയധികം ഹാപ്പിയാണ്. മാത്രമല്ല സംതൃപ്തനമാണ്. ആരും ക്ലബ്ബ് വിടുന്നില്ലെങ്കിൽ ആരേയും ക്ലബ്ബിലേക്ക് പുതുതായി കൊണ്ടുവരാൻ ഞങ്ങൾക്ക് പദ്ധതികളില്ല. ആരും തന്നെ ക്ലബ്ബ് വിടണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.അതിനർത്ഥം എല്ലാവരും ഇവിടെ ഓക്കെയാണ്. പക്ഷേ വലിയ ഒരു ട്രാൻസ്ഫർ ജാലകമാണ് വരാൻ പോകുന്നത്. കളിക്കാനുള്ള സമയം ലഭിക്കാത്തതിൽ ചില താരങ്ങൾ അസംതൃപ്തരാണ്. പക്ഷേ അതിന്റെ സാധ്യതകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യും ” പിഎസ്ജി പരിശീലകൻ പറഞ്ഞു.
ചുരുക്കത്തിൽ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആരെയും പിഎസ്ജി ലക്ഷ്യം വെക്കുന്നില്ല. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡിഫൻഡർ ആയ മിലാൻ സ്ക്രിനിയറിനെ കൊണ്ടുവരാൻ ഫ്രഞ്ച് ക്ലബ്ബ് ശ്രമങ്ങൾ നടത്തിയേക്കും.