PSGക്കായി മോശം പ്രകടനം,
മെസ്സിയെ മനസ്സിൽ ബാഴ്സ?വ്യാപക വിമർശനം

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജിയെ ലോറിയന്റ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ പോലും പിഎസ്ജിക്ക് മത്സരത്തിൽ പിടിമുറുക്കാൻ കഴിഞ്ഞിരുന്നില്ല.

പിഎസ്ജിയുടെ ഏക ഗോൾ തന്നെ എതിർ ഗോൾകീപ്പറുടെ അബദ്ധത്തിന്റെ ഫലമായിരുന്നു.ഹക്കീമിക്ക് തുടക്കത്തിൽ തന്നെ റെഡ് കാർഡ് ലഭിച്ചത് വലിയ തിരിച്ചടിയായി. സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

ലയണൽ മെസ്സിക്കെതിരെ ഇപ്പോൾ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്. മെസ്സിയുടെ ഇന്നലത്തെ പ്രകടനം ഉയർത്തി കാണിച്ചുകൊണ്ടാണ് ഈ വിമർശനങ്ങൾ വരുന്നത്. അതായത് ലയണൽ മെസ്സി പിഎസ്ജിയെ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് ഇപ്പോൾ തന്നെ ബാഴ്സ താരമായോ എന്നാണ് പലരും ചോദിക്കുന്നത്. എത്രയേറെ മോശം പ്രകടനമാണ് ഇന്നലെ പിഎസ്ജിക്ക് വേണ്ടി ലയണൽ മെസ്സി നടത്തിയിരുന്നത്.

എന്നാൽ മെസ്സിയെ മാത്രം പഴിചാരുന്നതിൽ അർത്ഥവുമില്ല.പിഎസ്ജിയിലെ എല്ലാ താരങ്ങളും മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഏതായാലും മെസ്സി പാരിസിൽ ഹാപ്പി അല്ല എന്നുള്ളത് വ്യക്തമാണ്. എത്രയും വേഗത്തിൽ ബാഴ്സയിൽ എത്താൻ ആയിരിക്കും മെസ്സി ഇപ്പോൾ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *