Calma..Calma..! CR7 സെലിബ്രേഷനുമായി ബെർണാബുവിനെ നിശബ്ദനാക്കി യമാൽ!
ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന് നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. സ്വന്തം മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ റയൽ മാഡ്രിഡ് തകർന്നടിയുകയായിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്.ലെവന്റോസ്ക്കി മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.യമാൽ,റാഫീഞ്ഞ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.രണ്ടാം പകുതിയിലാണ് ഈ ഗോളുകൾ എല്ലാം പിറന്നിട്ടുള്ളത്.
മത്സരത്തിന്റെ 77ആം മിനിറ്റിലായിരുന്നു യമാലിന്റെ ഗോൾ പിറന്നത്.റാഫിഞ്ഞയുടെ പാസ് സ്വീകരിച്ച യമാൽ തകർപ്പൻ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.അതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷൻ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Calma..Calma..സെലിബ്രേഷനാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിനെ അദ്ദേഹം അക്ഷരാർത്ഥത്തിൽ നിശബ്ദനാക്കി എന്ന് തന്നെ പറയേണ്ടിവരും.
ശാന്തരാകൂ.. ഞാൻ ഇവിടെയുണ്ട് എന്ന് ഗ്രൗണ്ടിലേക്ക് പോയിന്റ് ചെയ്തു കൊണ്ട് പറയുന്ന സെലിബ്രേഷനാണ് ഇത്. താരം പതിവ് പോലെ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ നടത്തിയിട്ടുള്ളത്.കിട്ടിയ അവസരം മുതലെടുക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.ഏതായാലും വലിയ ഒരു നാണക്കേട് ഏറ്റുവാങ്ങി കൊണ്ടാണ് റയൽ മാഡ്രിഡിന് കളിക്കളം വിടെണ്ടിവന്നത്.