സ്പാനിഷ് പരിശീലക സ്ഥാനത്തേക്ക് എത്തുമോ? സ്കലോണി പറയുന്നു.

അർജന്റീന ഇന്ന് ഈ കാണുന്ന നിലയിലേക്ക് മാറിയതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അവരുടെ പരിശീലകനായ ലയണൽ സ്കലോണി തന്നെയാണ്. അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുത്തതിനുശേഷമാണ് അർജന്റീനക്ക് കിരീടങ്ങൾ ലഭിച്ചു തുടങ്ങിയത്. ഒടുവിൽ വേൾഡ് കപ്പ് കിരീടം നേടാനും അർജന്റീനക്ക് കഴിഞ്ഞു.

സ്കലോണിയുടെ അർജന്റീനയുമായുള്ള കരാർ അവസാനിച്ചിട്ടുണ്ട്.ഉടൻ തന്നെ അത് പുതുക്കുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തുമോ എന്നുള്ള ചോദ്യം സ്കലോണിയോട് ചോദിച്ചിരുന്നു.ഭാവിയിൽ അതിനുള്ള സാധ്യതകളെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല.സ്കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്തുകൊണ്ട് ഞാൻ സ്പാനിഷ് ടീമിനെ പരിശീലിപ്പിക്കാതിരിക്കണം? സ്പെയിൻ എന്നുള്ളത് എന്റെ സെക്കൻഡ് ഹോം ആണ്. ഞാൻ ഈ രാജ്യത്തിന്റെ ഭാഗമാണ് എന്നാണ് എനിക്ക് തോന്നാറുള്ളത്. ഒരു സ്പാനിഷ് പരിശീലകനുള്ള അവകാശം സ്പെയിനിന് ഉണ്ട്. എനിക്ക് കോച്ചിംഗ് കോഴ്സ് നൽകിയത് ഡാ ലാ ഫുവന്റെയാണ്. ഞങ്ങൾ പരസ്പരം പലപ്പോഴും സംസാരിക്കാറുണ്ട് ” ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.

സ്പെയിനിന്റെ പരിശീലകനാണ് ഡാ ലാ ഫുവന്റെ. അതേസമയം സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാൻ സ്കലോണിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല സ്കലോണിയുടെ കുടുംബമൊക്കെ സ്പെയിനിൽ താമസക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *