സൂപ്പർ താരങ്ങൾ തിരിച്ചെത്തി, കാഡിസിനെതിരെയുള്ള ബാഴ്സ സ്‌ക്വാഡ് പുറത്തുവിട്ടു !
ലാലിഗയിൽ കാഡിസിനെതിരെ നടക്കുന്ന മത്സരത്തിനുള്ള എഫ്സി ബാഴ്സലോണയുടെ സ്‌ക്വാഡ് പുറത്തു വിട്ടു. അല്പം മുമ്പാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡ് പുറത്തു വിട്ടത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമമനുവദിച്ചിരുന്ന സൂപ്പർ താരങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്. ലയണൽ മെസ്സി, ഫിലിപ്പെ കൂട്ടീഞ്ഞോ, മാർക് ആൻഡ്രേ ടെർ സ്റ്റീഗൻ എന്നിവരാണ് തിരിച്ചെത്തിയ സൂപ്പർ താരങ്ങൾ. കൂടാതെ ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്നു റൊണാൾഡ് അരൗഹോയും സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. താരം സജ്ജനാണെന്ന് മെഡിക്കൽ ടീം അറിയിച്ചതോടെയാണ് കൂമാൻ താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. നാളെ രാത്രി ഇന്ത്യൻ സമയം 1:30-നാണ് ബാഴ്സ കാഡിസിനെ നേരിടുന്നത്. നിലവിൽ ബാഴ്സ തങ്ങളുടെ ഫോം കണ്ടെത്തിയിട്ടുണ്ട്. അവസാനമൂന്ന് മത്സരങ്ങളിൽ നിന്നായി പതിനൊന്ന് ഗോളുകൾ നേടിയ ബാഴ്‌സ ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല. ബാഴ്സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.
The squad for #CadizBarça! 💪🟦🟥 pic.twitter.com/aimLD1bdOX
— FC Barcelona (@FCBarcelona) December 4, 2020
ടെർസ്റ്റീഗൻ
ഡെസ്റ്റ്
സെർജിയോ ബുസ്ക്കെറ്റ്സ്
അലേന
ഗ്രീസ്‌മാൻ
പ്യാനിക്ക്
ബ്രൈത്വെയിറ്റ്
മെസ്സി
ഡെംബലെ
റിക്കി പുജ്
നെറ്റോ
കൂട്ടീഞ്ഞോ
ലെങ്ലെറ്റ്
പെഡ്രി
ട്രിൻക്കാവോ
ജോർദി ആൽബ
ഡിജോങ്
ഫിർപ്പോ ജൂനിയർ
ഇനാക്കി പെന
മിങ്കേസ
#FCB 🔵🔴
— Diario SPORT (@sport) December 4, 2020
⚠️ CONVOCATORIA para el #CadizBarça pic.twitter.com/LcCbT8IBUk