സുവാരസിന്റെ വഴിയേ ബാഴ്സ സൂപ്പർതാരവും !
സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സ് ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിട്ടിരുന്നു. ചെൽസിയാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. ആറുമാസത്തെ ലോൺ കാലാവധിയിലാണ് ഫെലിക്സ് ഇപ്പോൾ ചെൽസിയിലേക്ക് ചേക്കേറിയിട്ടുള്ളത്. 11 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ചെൽസി ചിലവഴിച്ചിരിക്കുന്നത്.
ഫെലിക്സിനെ നഷ്ടമായതോടുകൂടി ആ സ്ഥാനത്തേക്ക് ഒരു സ്ട്രൈക്കറെ ഇപ്പോൾ അത്ലറ്റിക്കോക്ക് ആവശ്യമാണ്. അതിനുവേണ്ടിയുള്ള അന്വേഷണങ്ങൾ അവർ ആരംഭിച്ചിട്ടുണ്ട്.എഫ്സി ബാഴ്സലോണയുടെ ഡച്ച് സൂപ്പർതാരമായ മെംഫിസ് ഡീപെയെ സ്വന്തമാക്കാൻ അത്ലറ്റിക്കോക്ക് താല്പര്യമുണ്ട്. അവർ താരത്തിന് വേണ്ടി ബാഴ്സയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല വളരെ വേഗത്തിൽ താരവുമായും ക്ലബ്ബുമായും അത്ലറ്റിക്കോ ചർച്ചകൾ നടത്തിയേക്കും. ബാഴ്സയിൽ വേണ്ട രൂപത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ ഡീപെ ക്ലബ്ബ് വിടാൻ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തെ വിട്ടു നൽകാൻ ബാഴ്സയുടെ പരിശീലകനായ സാവിക്ക് താല്പര്യമൊന്നുമില്ല.ആരും ക്ലബ്ബ് വിടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു സാവി നേരത്തെ പറഞ്ഞിരുന്നത്.
Atlético Madrid have asked Barcelona for Memphis Depay. Negotiations will take place this week as direct contact has been scheduled to make the first proposal. 🚨⚪️🔴 #FCB
— Fabrizio Romano (@FabrizioRomano) January 10, 2023
Atléti have Depay in the list as one of possible replacements for João Félix. pic.twitter.com/1TBifDhpqB
മുമ്പ് ബാഴ്സ സൂപ്പർ താരമായിരുന്ന ലൂയിസ് സുവാരസ് പിന്നീട് അത്ലറ്റിക്കോയിലേക്കായിരുന്നു നേരെ ചേക്കേറിയിരുന്നത്.സുവാരസിന്റെ വഴി ഡീപേ തിരഞ്ഞെടുക്കുമോ എന്നുള്ളതാണ് ആരാധകർ നോക്കുന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ഡീപേയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.
ആകെ ബാഴ്സക്ക് വേണ്ടി 42 മത്സരങ്ങളാണ് ഈ ഡച്ച് താരം കളിച്ചിട്ടുള്ളത്. 14 ഗോളുകൾ അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്. ഈ സീസണിൽ അദ്ദേഹത്തിന്റെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുകയും ചെയ്യും.