ലോകത്തെ ഏറ്റവും മികച്ച വിങ്ങർ :യമാലിനെ പ്രശംസിച്ച് ലെവ!
തകർപ്പൻ പ്രകടനമാണ് ഈ സീസണിലും യുവ പ്രതിഭയായ ലാമിൻ യമാൽ പുറത്തെടുക്കുന്നത്. ഈ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം യമാലാണ്. കേവലം 17 വയസ്സ് മാത്രമുള്ള യമാൽ യൂറോ കപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.ഹാൻസി ഫ്ലിക്കിന് കീഴിൽ മറ്റൊരു ലെവലിലേക്ക് എത്താൻ അദ്ദേഹത്തിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.
യമാലിന്റെ മികവ് ബാഴ്സലോണ സ്ട്രൈക്കർ ആയ റോബർട്ട് ലെവന്റോസ്ക്കിക്ക് കൂടി ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.നിരവധി ഗോളവസരങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഏതായാലും യമാലിനെ പ്രശംസിച്ചുകൊണ്ട് ലെവ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും മികച്ച വിങ്ങർ യമാലാണ് എന്നാണ് ഈ സ്ട്രൈക്കർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.
” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് യമാൽ.ലോകത്തിലെ ഏറ്റവും മികച്ച വിങ്ങർ അദ്ദേഹമാണ്.17 വയസ്സ് മാത്രമേ അദ്ദേഹത്തിന് ആയിട്ടുള്ളൂ. ഇനിയും ഒരുപാട് കരിയർ ബാക്കിയുണ്ട്. ചില സമയങ്ങളിൽ എങ്ങനെ നിങ്ങൾ കരിയർ സ്റ്റാർട്ട് ചെയ്യുന്നു എന്നുള്ളതിന് പ്രാധാന്യം ഉണ്ടാവില്ല.എങ്ങനെ അവസാനിപ്പിക്കുന്നു എന്നുള്ളതിനാണ് പ്രാധാന്യം.യമാൽ ഇതുപോലെതന്നെ ദീർഘകാലം തുടർന്നു പോകേണ്ടതുണ്ട് ” ഇതാണ് ലെവ പറഞ്ഞിട്ടുള്ളത്.
ബാഴ്സലോണയുടെ സീനിയർ ടീമിന് വേണ്ടി ഇതിനോടകം തന്നെ 59 മത്സരങ്ങൾ ആകെ കളിക്കാൻ യമാലിന് കഴിഞ്ഞിട്ടുണ്ട്. 59 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 14 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.സ്പെയിൻ ദേശീയ ടീമിന് വേണ്ടി 16 മത്സരങ്ങൾ കളിച്ചതാരം മൂന്ന് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ മികവ് ബാഴ്സക്കും സ്പെയിനിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.