ലയണൽ മെസ്സിയെ വിട്ടുകളഞ്ഞതാണ് ബാഴ്സ ചെയ്ത ചരിത്രപരമായ തെറ്റ് : ബർതോമ്യു

എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായിരുന്ന ജോസഫ് മരിയ ബർതോമ്യുവിന് പലവിധ കാരണങ്ങൾ കൊണ്ടും തന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു. പിന്നീട് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജോയൻ ലാപോർട്ടയായിരുന്നു. ലയണൽ മെസ്സിയെ നിലനിർത്തുമെന്ന വാഗ്ദാനം ആരാധകർക്ക് നൽകിക്കൊണ്ടായിരുന്നു ലാപോർട്ട ബാഴ്സയുടെ പ്രസിഡണ്ടായിരുന്നത്. എന്നാൽ അത് പാലിക്കാൻ ലാപോർട്ടക്ക് കഴിഞ്ഞിരുന്നില്ല. മെസ്സി ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറുകയും ചെയ്തു.

ഏതായാലും ഈ വിഷയത്തിൽ മുൻ പ്രസിഡന്റായിരുന്ന ബർതൊമ്യു ഒരിക്കൽക്കൂടി അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസ്സിയെ വിട്ടുകളഞ്ഞതാണ് ബാഴ്സ ചെയ്ത ചരിത്രപരമായ തെറ്റ് എന്നാണ് ബർതോമ്യു പറഞ്ഞിട്ടുള്ളത്. കൂടാതെ മെസ്സിയുടെ കോൺട്രാക്ട് ലീക്ക് ആയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. അദ്ദേഹത്തെ പോകാൻ അനുവദിച്ചതാണ് എഫ് സി ബാഴ്സലോണ ചെയ്ത ചരിത്രപരമായ തെറ്റ്.ലയണൽ മെസ്സിയുടെ കോൺട്രാക്ട് ചോർന്നതുമായി ബന്ധപ്പെട്ട് എനിക്ക് യാതൊരുവിധ ബന്ധവുമില്ല.ഈ ചോർച്ചുകൾക്കൊന്നും ഞാൻ അംഗീകാരവും നൽകിയിട്ടില്ല. മാത്രമല്ല ഇതൊന്നും എനിക്ക് മുൻപേ അറിയുമായിരുന്നില്ല ” ഇതാണ് മുൻ ബാഴ്സ പ്രസിഡന്റ് ആയിരുന്ന ബർതോമ്യു പറഞ്ഞിരുന്നത്.

ലയണൽ മെസ്സിയെ വളരെ മോശമായ രീതിയിൽ അധിക്ഷേപിക്കുന്ന മുൻ ബാഴ്സ ബോർഡ് അംഗത്തിന്റെ ചാറ്റുകൾ ഒക്കെ ചോർന്നത് വലിയ രൂപത്തിൽ വിവാദമായിരുന്നു. ഏതായാലും നിലവിൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ച് എത്താനുള്ള യാതൊരുവിധ സാധ്യതകളും അവശേഷിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *