റൊണാൾഡോ അവസാനിപ്പിക്കാൻ ഒരുക്കമല്ല, ഇംഗ്ലണ്ടിലും ക്ലബ്ബിനെ സ്വന്തമാക്കിയേക്കും!

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ കൂടുതൽ ക്ലബ്ബുകളെ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. നിലവിൽ പ്രധാനപ്പെട്ട രണ്ട് ക്ലബ്ബുകൾ ഈ ബ്രസീലിയൻ ഇതിഹാസത്തിന്റെ ഉടമസ്ഥതയിലുണ്ട്.ലാലിഗ ക്ലബ്ബായ റയൽ വല്ലഡോലിഡ്, ബ്രസീലിയൻ ക്ലബ്ബായ ക്രൂസയ്റോ എന്നീ ക്ലബ്ബുകൾ റൊണാൾഡോയുടെ ഉടമസ്ഥതയിലാണ് ഉള്ളത്.

ഇതിന് പിന്നാലെ പോർച്ചുഗലിലേക്കും തന്റെ പ്രവർത്തന മേഖല റൊണാൾഡോ വ്യാപിപ്പിക്കുകയാണ്. പോർച്ചുഗല്ലിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ അമോറ എഫ്സിയേയാണ് റൊണാൾഡോ സ്വന്തമാക്കുക. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നിന്നും കേവലം 20 കിലോമീറ്റർ മാത്രം അകലെയാണ് ഈ ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്.ഈ ക്ലബ്ബിന്റെ 75% ഓഹരികൾ ആയിരിക്കും റൊണാൾഡോ സ്വന്തമാക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.

ഇതിന് പിന്നാലെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് മറ്റൊരു റിപ്പോർട്ട് കൂടി പുറത്തു വിട്ടിട്ടുണ്ട്.അതായത് റൊണാൾഡോ ഇംഗ്ലണ്ടിലും ഒരു ക്ലബ്ബ് വാങ്ങാനുള്ള ഒരുക്കത്തിലാണ്.പക്ഷേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയിരിക്കില്ല അത്. മറിച്ച് സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന ഏതെങ്കിലും ക്ലബ്ബോ അതല്ലെങ്കിൽ തേർഡ് ഡിവിഷനിൽ കളിക്കുന്ന ഏതെങ്കിലും ക്ലബ്ബോ ആയിരിക്കും റൊണാൾഡോ സ്വന്തമാക്കുക. പിന്നീട് അതിനെ വളർത്തിയെടുക്കുക എന്നുള്ളതാണ് റൊണാൾഡോ ഉദ്ദേശിക്കുന്നത്.

ഏത് ക്ലബ്ബിനെ ആയിരിക്കും റൊണാൾഡോ ഇംഗ്ലണ്ടിൽ നിന്നും സ്വന്തമാക്കുക എന്നുള്ളത് അവ്യക്തമാണ്.വൈകാതെ തന്നെ റൊണാൾഡോ തന്റെ നിക്ഷേപം ഇംഗ്ലണ്ടിലും നടത്തിയേക്കും.ഇനിയും കൂടുതൽ ക്ലബ്ബുകൾ ഈ ബ്രസീലിയൻ ഇതിഹാസം സ്വന്തമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.മുൻ വേൾഡ് കപ്പ് ചാമ്പ്യനും ബാലൺഡി’ഓർ ജേതാവുമായ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിച്ചതിനുശേഷം ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *