റയൽ മാഡ്രിഡുമായുള്ള ഞങ്ങളുടെ ബന്ധം വളരെ മോശം: കാരണം വ്യക്തമാക്കി ലാപോർട്ട!
സമീപകാലത്ത് ഒരുപാട് പ്രതിസന്ധികൾ അനുഭവിക്കുന്ന ക്ലബ്ബാണ് എഫ്സി ബാഴ്സലോണ. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അവരെ ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യം.അതുകൊണ്ടുതന്നെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ കേവലം ഒരു താരത്തെ മാത്രമാണ് അവർ ക്ലബ്ബിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ നെഗ്രയ്ര കേസ് അവർക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.എന്നാൽ അടുത്ത ജനുവരിയോട് കൂടി എല്ലാം റെഡിയാവുമെന്ന് അവരുടെ പ്രസിഡന്റായ ലാപോർട്ട വ്യക്തമാക്കുകയും ചെയ്തിരുന്നു.
റയൽ മാഡ്രിഡുമായുള്ള ബാഴ്സയുടെ ബന്ധത്തെക്കുറിച്ച് ലാപോർട്ട ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് റയലും ബാഴ്സയും തമ്മിലുള്ള ബന്ധം ഇപ്പോൾ വളരെ മോശമാണ് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. അതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് നെഗ്രയ്ര കേസ് തന്നെയാണ്.പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളും റയൽ മാഡ്രിഡും തമ്മിലുള്ള ബന്ധം ഇപ്പോൾ വളരെ മോശമാണ്.നെഗ്രയ്ര കേസ് അവർ ഞങ്ങൾക്കെതിരെ ഉപയോഗിച്ച രീതി ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. അവർക്ക് എന്താണ് വേണ്ടത് എന്നുള്ളത് അവർ ചെയ്യട്ടെ.ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ ഞങ്ങളും ചെയ്യും. ഞങ്ങൾ എന്നത്തേക്കാളും കൂടുതൽ കരുത്തരാണ് ഇപ്പോൾ. പുറത്ത് ഞങ്ങളെ തള്ളി താഴെ ഇടാൻ ശ്രമിക്കുന്ന ഒരുപാടുപേരുണ്ട്. അവർ ഇനിയും ഒരുപാട് ഹാർഡ് വർക്ക് ചെയ്യേണ്ടിവരും “ഇതാണ് ബാഴ്സ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഒരു മികച്ച തുടക്കം ഈ സീസണിൽ ബാഴ്സലോണ ലഭിച്ചിട്ടുണ്ട്. ലീഗിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ചു കൊണ്ട് പോയിന്റ് പട്ടികയിൽ ബാഴ്സ ഒന്നാമതാണ്. അതേസമയം റയൽ മാഡ്രിഡ് 2 സമനിലകൾ വഴങ്ങി കൊണ്ട് നാല് പോയിന്റുകൾ ഡ്രോപ്പ് ചെയ്യുകയായിരുന്നു.എന്നിരുന്നാലും രണ്ടാം സ്ഥാനത്ത് റയൽ മാഡ്രിഡ് തന്നെയാണ് ഉള്ളത്.