രക്ഷകനായത് ഹൂലിയൻ,വിജയിച്ച് കയറി അത്ലറ്റിക്കോ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും സെൽറ്റാ വിഗോയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ അത്ലറ്റിക്കോ വിജയം സ്വന്തമാക്കിയിട്ടുണ്ട്.ഏകപക്ഷീയമായ ഒരു ഗോളിനാണ് സെൽറ്റയെ അവർ തോൽപ്പിച്ചിട്ടുള്ളത്.അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഹൂലിയൻ ഉണ്ടായിരുന്നില്ല.അത്ലറ്റിക്കോയെ ഞെട്ടിച്ച പ്രകടനമായിരുന്നു എതിരാളികൾ നടത്തിയിരുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ അർജന്റൈൻ സൂപ്പർ താരം കളിക്കളത്തിലേക്ക് വന്നത്. പിന്നീട് 90ആം മിനിട്ടിലാണ് അദ്ദേഹത്തിന്റെ വിജയ ഗോൾ പിറന്നത്.അന്റോയിൻ ഗ്രീസ്മാന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഹൂലിയന്റെ വിജയ ഗോൾ പിറന്നിരുന്നത്. ലാലിഗയിൽ അദ്ദേഹം നേടുന്ന രണ്ടാമത്തെ ഗോളാണ് ഇത്.ഈ ഗോളിലൂടെ അവർ വിജയം പിടിച്ചെടുക്കുകയായിരുന്നു.
നിലവിൽ പോയിന്റ് പട്ടികയിൽ അത്ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.7 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് ആണ് അവർക്കുള്ളത്.ഇനി മാഡ്രിഡ് ഡർബിയാണ് ആരാധകരെ കാത്തിരിക്കുന്നത്.റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള മത്സരം വരുന്ന ഞായറാഴ്ച രാത്രിയാണ് നടക്കുക.