മെസ്സിയുടെ പരിക്ക്, സ്ഥിരീകരണവുമായി ബാഴ്സ

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്കേറ്റതായി പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്. താരം ബുധനാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ലെന്നും താരത്തിന് പരിക്കായതിനാൽ തനിച്ച് ജിമ്മിൽ പരിശീലനം നടത്തുകയായിരുന്നു എന്നുമായിരുന്നു വാർത്തകൾ. കൂടാതെ ലാലിഗ പുനരാരംഭിക്കുമ്പോഴുള്ള ആദ്യമത്സരത്തിൽ മെസ്സി ഉണ്ടായേക്കില്ല എന്നും ചില മാധ്യമങ്ങൾ പ്രതിപാദിച്ചിരുന്നു. എന്നാലിപ്പോൾ ഈ കാര്യത്തിൽ ബാഴ്സലോണയുടെ ഔദ്യോഗികപ്രസ്താവന പുറത്തിറങ്ങിയിട്ടുണ്ട്. താരത്തിന് പരിക്കുള്ളതായി ബാഴ്സ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഭയപ്പെടാനില്ലെന്നും ചെറിയ പരിക്കാണെന്നും താരം ഉടനെ തന്നെ ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കുമെന്നും ബാഴ്സ അറിയിച്ചിട്ടുണ്ട്.

ഇന്ന് അഥവാ വെള്ളിയാഴ്ച്ച നടന്ന പരിശീലനത്തിൽ മെസ്സി ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല, താരത്തിന്റെ വലതു കാലിന്റെ മസിലിനാണ് ചെറിയ തോതിലുള്ള പരിക്ക്, മത്സരത്തിന് എട്ട് ദിവസം മാത്രം ശേഷിക്കെ ഒരു റിസ്ക് എടുക്കാൻ തയ്യാറല്ലാത്തതിനാലാണ് താരം ടീമിനൊപ്പം ചേരാത്തത്. അടുത്ത കുറച്ചു ദിവസത്തിനുള്ളതിൽ മെസ്സി ടീമിനൊപ്പം ചേർന്ന് പരിശീലനം പുനരാരംഭിക്കും എന്നൊക്കെയാണ് ബാഴ്സ പുറത്തുവിട്ട കുറിപ്പിൽ പ്രസ്താവിച്ചിരിക്കുന്നത്. ജൂൺ പതിമൂന്നിന് മയ്യോർക്കക്കെതിരെയാണ് ബാഴ്സയുടെ മത്സരം. മെസ്സി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *