ബെൻസിമയുടെ പകരക്കാരനായി ഇംഗ്ലീഷ് സൂപ്പർതാരത്തെ കണ്ടുവെച്ച് റയൽ മാഡ്രിഡ്!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ നിർണായക താരമാണ് സൂപ്പർതാരമായ കരീം ബെൻസിമ.കഴിഞ്ഞ സീസണിൽ അസാധാരണമായ ഒരു പ്രകടനമായിരുന്നു ഈ താരം നടത്തിയിരുന്നത്.റയലിന് ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.നിലവിലെ ബാലൺഡി’ഓർ പുരസ്കാര ജേതാവും ബെൻസിമ തന്നെയാണ്.

പക്ഷേ ഈ സീസണിൽ പരിക്ക് മൂലം പല മത്സരങ്ങളും കളിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല താരത്തിന്റെ പ്രായവും പരിഗണിക്കേണ്ട ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ ബെൻസിമയുടെ സ്ഥാനത്തേക്ക് പകരക്കാരെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. പരിചയസമ്പന്നരായ താരങ്ങളെയും റയൽ മാഡ്രിഡ് നോട്ടമിടുന്നുണ്ട്.

ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർതാരമായ ഹാരി കെയ്നിനെ ബെൻസിമയുടെ പകരക്കാരനായി കൊണ്ട് സ്വന്തമാക്കാൻ റയലിന് താല്പര്യമുണ്ട് എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക്.ടോഡോ ഫിഷാജസിനെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ലാണ് താരത്തിന്റെ സ്പർസുമായുള്ള കരാർ അവസാനിക്കുക.അടുത്ത സമ്മറിൽ താരത്തെ സ്വന്തമാക്കാനാണ് ശ്രമിക്കുക.

പക്ഷേ 100 മില്യൺ യൂറോയോളം താരത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരും എന്നുള്ള കാര്യത്തിൽ റയൽ മാഡ്രിഡ് ബോധവാന്മാരാണ്.പക്ഷെ ടോട്ടൻഹാമിന് കെയ്നിനെ നിലനിർത്താൻ തന്നെയാണ് താല്പര്യം. നേരത്തെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവാൻ കെയ്ൻ ക്ലബ് ശ്രമിച്ചിരുന്നുവെങ്കിലും സമ്മതിച്ചിരുന്നില്ല.ഏതായാലും കെയ്ൻ വിഷയത്തിൽ ഏത് രൂപത്തിലുള്ള തീരുമാനം എടുക്കും എന്നുള്ളത് നിർണായകമായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *