ഫ്ലിക്കിനോട് ദേഷ്യപ്പെട്ടത് എന്തുകൊണ്ട്? ആഞ്ചലോട്ടി പറയുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ നാണംകെട്ട തോൽവിയാണ് റയൽ മാഡ്രിഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ അവരെ തോൽപ്പിച്ചത്.സാന്റിയാഗോ ബെർണാബുവിലെ സ്വന്തം ആരാധകർക്ക് മുന്നിലാണ് റയൽ മാഡ്രിഡ് തകർന്നടിഞ്ഞത്. സൂപ്പർ താരം ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടി.റാഫിഞ്ഞ,യമാൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.

ബാഴ്സ നാലാമത്തെ ഗോൾ നേടിയതിന് പിന്നാലെ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ബാഴ്സ പരിശീലകനായ ഫ്ലിക്കുമായി ഒന്ന് ഉടക്കിയിരുന്നു.എന്താണ് സംഭവിച്ചത് എന്നുള്ളത് പിന്നീട് റയൽ പരിശീലകൻ പറഞ്ഞിട്ടുണ്ട്.ഫ്ലിക്കിന്റെ കോച്ചിംഗ് സ്റ്റാഫിലെ ഒരാളുടെ സെലിബ്രേഷനുമായി ബന്ധപ്പെട്ടു കൊണ്ടാണ് പ്രശ്നമുണ്ടായിട്ടുള്ളത്. ഇതേക്കുറിച്ച് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.

“ഫ്ലിക്കുമായി പ്രശ്നങ്ങൾ ഒന്നുമില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റ്മാരിൽ ഒരാൾ മാന്യമായ രൂപത്തിൽ അല്ല സെലിബ്രേഷൻ നടത്തിയിട്ടുള്ളത്.അത് അദ്ദേഹത്തോട് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് അദ്ദേഹം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ തോൽവി പരിശീലകന് വലിയ നാണക്കേട് നൽകുന്ന ഒന്നാണ്.ഇതോടെ ലാലിഗയിൽ ബാഴ്സയുമായുള്ള റയലിന്റെ അന്തരം വർധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *