ഫിറ്റ്നസ് പ്രശ്നങ്ങൾ : മെസ്സി കളിക്കുമോ എന്ന് വ്യക്തമാക്കി കൂമാൻ!
ഇന്ന് കോപ്പ ഡെൽ റേയിൽ നടക്കുന്ന മത്സരത്തിൽ റയോ വല്ലക്കാനോയെ നേരിടാനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ. കോപ്പ ഡെൽ റേയുടെ ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലായിരുന്നു എഫ്സി ബാഴ്സലോണ ബൂട്ടണിഞ്ഞിരുന്നത്. എന്നാൽ വിലക്ക് കഴിഞ്ഞ് മെസ്സി തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സൂപ്പർ കോപ്പയുടെ ഫൈനലിൽ അത്ലെറ്റിക്കോ ബിൽബാവോക്കെതിരെ നടന്ന മത്സരത്തിൽ എതിർ താരത്തെ അടിച്ച കാരണത്താലാണ് മെസ്സിക്ക് റെഡ് കാർഡും രണ്ടു മത്സരങ്ങളിൽ നിന്ന് സസ്പെൻഷനും നേരിടേണ്ടി വന്നത്.
ഇന്നത്തെ മത്സരത്തിൽ മെസ്സി കളിക്കുമെന്ന് തന്നെയാണ് പരിശീലകൻ കൂമാൻ പറയുന്നത്. നിലവിൽ മെസ്സിക്ക് ഫിറ്റ്നസ് പ്രശ്നങ്ങളില്ലെന്നും താരം കളിക്കാൻ സജ്ജനാണെന്നുമാണ് കൂമാൻ അറിയിച്ചത്. റയോക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Koeman: Messi is fresh and hungry, we need him for his effectiveness https://t.co/yOR533hPWW
— SPORT English (@Sport_EN) January 26, 2021
” എപ്പോഴും കളിക്കാനും വിജയിക്കാനും ആഗ്രഹിക്കുന്ന ഒരു താരമാണ് ലയണൽ മെസ്സി. കിരീടങ്ങൾ നേടാൻ ഏറ്റവും കൂടുതൽ ഉപകാരപ്രദമാവുന്ന താരമാണ് അദ്ദേഹം. മുമ്പ് അദ്ദേഹത്തെ ചെറിയ പരിക്ക് അലട്ടിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വിലക്കിനു ശേഷം കളത്തിലേക്ക് തിരിച്ചെത്താൻ അദ്ദേഹം ഒരുപാട് കൊതിക്കുന്നുണ്ട്. ഇപ്പോൾ മെസ്സിക്ക് ഫിറ്റ്നസ് പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹം സജ്ജനാണ്. ഞങ്ങൾ മത്സരങ്ങൾ വിജയിക്കണമെങ്കിൽ മെസ്സി ഫോമിലേക്ക് ഉയരേണ്ടത് ആവശ്യമുള്ള കാര്യമാണ് ” കൂമാൻ പറഞ്ഞു.
Koeman says Messi is keen to play against Rayo in tomorrow night's Cup tie https://t.co/PsHxzSHo7r #Barcelona #CopaDelRey #Rayo #Messi
— AS English (@English_AS) January 26, 2021