പേടിയുണ്ട്, ലാലിഗയുടെ പ്രതിച്ഛായയെ ബാധിക്കുന്നു: തുറന്ന് പറഞ്ഞ് ടെബാസ്!

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് വലൻസിയക്കെതിരെയുള്ള മത്സരത്തിനിടെ വലിയ രൂപത്തിലുള്ള വംശിയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ലാലിഗയിൽ വംശീയത സാധാരണമാണ് എന്ന് വിനീഷ്യസ് ജൂനിയർ തുറന്നടിച്ച് പറയുകയായിരുന്നു. ഇതോടെ ലാലിഗ പ്രസിഡന്റായ ടെബാസിന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു.വിനീഷ്യസിനെതിരെ പ്രതികരിച്ച രീതിയിൽ ടെബാസ് മാപ്പ് പറയുകയും ചെയ്തിരുന്നു.

ഏതായാലും കൂടുതൽ പ്രതികരണങ്ങൾ അദ്ദേഹം ഈ വിഷയത്തിൽ നടത്തിയിട്ടുണ്ട്. അതായത് വിനീഷ്യസിന്റെ ഈ വിഷയം ലാലിഗയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ താൻ ആശങ്കാകുലനാണ് എന്നുമാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. ക്ലബ്ബുകൾക്കെതിരെ കൂടുതൽ നടപടികളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ടെബാസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും ലാലിഗയുടെ പ്രതിച്ഛായയുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. വംശീയതക്കെതിരെ എപ്പോഴും ലാലിഗ പോരാടാറുണ്ട്.പക്ഷേ ഇപ്പോഴത്തെ സംഭാവ വികാസങ്ങളിൽ എനിക്ക് നല്ല പേടിയുണ്ട്.ഇതൊരു തിരിച്ചടി തന്നെയാണ്.പക്ഷേ ഞങ്ങൾക്ക് നഷ്ടപ്പെട്ടുപോയ അഭിമാനം വീണ്ടെടുക്കാൻ വേണ്ടി ഞങ്ങൾ ശ്രമിക്കും.യാഥാർത്ഥ്യത്തെ ഇത് ബാധിക്കില്ല എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ടീമുകളുടെ പോയിന്റുകൾ എടുത്തുമാറ്റാൻ ഞങ്ങൾക്ക് അധികാരമില്ല. അയോഗ്യനായ ഒരു താരത്തെ കളിപ്പിച്ചാൽ മാത്രമാണ് ഈ ശിക്ഷ നൽകപ്പെടുക.മറ്റെന്തെങ്കിലും ശിക്ഷകൾ ഏർപ്പെടുത്താൻ സാധിക്കുമോ എന്നത് ഞങ്ങൾ ചിന്തിക്കുന്നുണ്ട്. മാത്രമല്ല അതിനു വേണ്ടിയുള്ള അധികാരവും ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട് “ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഈ വിഷയത്തിൽ നടപടികൾ കൈക്കൊണ്ടിരുന്നു.വിനീഷ്യസിന്റെ വിലക്ക് അവർ എടുത്തു മാറ്റിയിരുന്നു.മാത്രമല്ല വലൻസിയക്ക് പിഴ ചുമത്തുകയും സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് പ്രവേശനം വിലക്കുകയും ചെയ്തിരുന്നു.ഏതായാലും കൂടുതൽ നടപടികൾ എടുക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!