നെയ്മറെ ബാഴ്സക്കാവിശ്യമുണ്ടെന്നാവർത്തിച്ച് സാവി
കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് മടങ്ങിയെത്തണമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ബാഴ്സക്ക് പ്രയോജനം ചെയ്യുമെന്നും അഭിപ്രായപ്പെട്ടത്. വീണ്ടും ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് നിലവിലെ അൽ-സാദ് പരിശീലകനും മുൻ ബാഴ്സ ഇതിഹാസവുമായ സാവി. കഴിഞ്ഞ ദിവസം തന്റെ മുൻ സഹതാരമായിരുന്ന സാമുവൽ ഏറ്റുവിനോടൊപ്പം നടത്തിയ ഇൻസ്റ്റാഗ്രാം ചാറ്റിലാണ് അദ്ദേഹം നെയ്മറെ ബാഴ്സക്ക് ആവിശ്യമുണ്ടെന്ന് അഭിപ്രായമറിയിച്ചത്. നെയ്മറെയും മെസ്സിയെയും ഒരുമിച്ച് പരിശീലിപ്പിക്കുന്നത് തന്റെ സ്വപ്നങ്ങളിലൊന്നാണെന്നും സാവി കൂട്ടിച്ചേർത്തു.
” ഫുട്‍ബോളിന്റെ കാര്യം എടുത്തുനോക്കുകയാണെങ്കിൽ ലോകത്തെ മികച്ച മൂന്നോ, അഞ്ചോ താരങ്ങളിൽ പെട്ട ഒരാളാണ് നെയ്മർ ജൂനിയർ. നെയ്മർ ബാഴ്‌സയിലേക്ക് മടങ്ങിവരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിനവിടെ സഹതാരങ്ങളുണ്ട്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനാവും. ഒരു പോസിറ്റീവ് വ്യക്തിത്വമാണ് നെയ്മറുടേത്. അദ്ദേഹത്തിന്റെ സൈനിങ് ഒരു അസാധാരണമായി മാറുകയും ഒരു വ്യത്യസ്ഥതകൾ അത് സൃഷ്ടിക്കുകയും ചെയ്യും ” സാവി അഭിപ്രായപ്പെട്ടു.