നല്ല കഴിവുള്ള താരമാണ്:എൻഡ്രിക്കിനെ കുറിച്ച് റയൽ സൂപ്പർ താരം

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വമ്പന്മാരായ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് AC മിലാൻ അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ 55ആം മിനുട്ടിൽ ചുക് വുവേസ നേടിയ ഗോളാണ് മിലാന് വിജയം സമ്മാനിച്ചത്.റയൽ മാഡ്രിഡിന് വേണ്ടി യുവതാരങ്ങളായിരുന്നു ഇറങ്ങിയിരുന്നത്. ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് അദ്ദേഹം കളിച്ചത്. പ്രത്യേകിച്ചൊരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും താരത്തെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡ് താരമായ ലുകാസ് വാസ്ക്കസ് രംഗത്ത് വന്നിട്ടുണ്ട്.എൻഡ്രിക്ക് ഒരുപാട് പൊട്ടൻഷ്യലുള്ള താരമാണ് എന്നാണ് വാസ്ക്കസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം കഴിവുള്ള ഒരു താരമാണ് എൻഡ്രിക്ക്.കഴിഞ്ഞ മൂന്ന് ട്രെയിനിങ് സെഷനുകളിലും അദ്ദേഹം വളരെ മികച്ച രൂപത്തിലാണ് ഞങ്ങളോടൊപ്പം കളിച്ചിട്ടുള്ളത്. ഞങ്ങളുടെ പ്ലെയിങ് സ്റ്റൈലിനോട് അദ്ദേഹം കുറച്ച് ഇഴകി ചേരാനുണ്ട്.അത് മാത്രമാണ് അവശേഷിക്കുന്നത്.പക്ഷേ അദ്ദേഹത്തിന് അത്ഭുതകരമായ ഒരു പൊട്ടൻഷ്യൽ ഉള്ളതായി ഞാൻ കാണുന്നു. മികച്ച ഒരു തുടക്കം തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് ” ഇതാണ് വാസ്ക്കസ് പറഞ്ഞിട്ടുള്ളത്.

അടുത്ത മത്സരത്തിൽ എഫ്സി ബാഴ്സലോണയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.ഈ മത്സരത്തിൽ എൻഡ്രിക്ക് സ്റ്റാർട്ട് ചെയ്യുമോ എന്നുള്ളത് വ്യക്തമല്ല. അതേസമയം വരുന്ന സീസണിൽ പകരക്കാരന്റെ റോളിലായിരിക്കും എൻഡ്രിക്ക് കളിക്കുക.എംബപ്പേയുടെ ബാക്കപ്പായി കൊണ്ടാണ് റയൽ മാഡ്രിഡ് അദ്ദേഹത്തെ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *