ചാവിയുടെ ബാഴ്സ കളിച്ചത് എയ്ബറിനെ പോലെ: വിമർശിച്ച് എൻറിക്കെ!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ പുറത്തെടുക്കുന്നത്. ലാലിഗയിൽ കളിച്ച ഏഴു മത്സരങ്ങളിൽ ഏഴിലും അവർ വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്.ഹാൻസി ഫ്ലിക്കിന്റെ വരവോടു കൂടിയാണ് ബാഴ്സക്ക് അത്ഭുതകരമായ മാറ്റം സംഭവിച്ചത്. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ടീമിനെ കൂടുതൽ മികവിലേക്ക് ഉയർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിലും ബാഴ്സയെ പരിശീലിപ്പിച്ചത് ചാവിയായിരുന്നു.എന്നാൽ ചാവിക്ക് കീഴിൽ മോശം പ്രകടനമായിരുന്നു ബാഴ്സ നടത്തിയിരുന്നത്. ഇതിനെ വിമർശിച്ചുകൊണ്ട് മുൻ ബാഴ്സ പരിശീലകനും ഇപ്പോഴത്തെ പിഎസ്ജി പരിശീലകനുമായ ലൂയിസ് എൻറിക്കെ രംഗത്ത് വന്നിട്ടുണ്ട്. ബാഴ്സ കളിച്ചത് എയ്ബറിനെ പോലെയാണ് എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.എൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
” കഴിഞ്ഞ രണ്ട് സീസണുകളിലും ചാവിക്ക് കീഴിൽ ആധിപത്യം പുലർത്താൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല. എതിരാളികൾക്ക് മേൽ ആധിപത്യം പുലർക്കാൻ അവർക്ക് സാധിച്ചിട്ടില്ല എന്നുള്ളത് മാത്രമല്ല പ്രതിരോധത്തിലും അവർ മോശമായിരുന്നു. ബോഡി ഉപയോഗിച്ച് മാത്രമാണ് അവർ ഡിഫൻഡ് ചെയ്തത്.ക്വാളിറ്റി അവിടെ ഉണ്ടായിരുന്നില്ല.ലോങ്ങ് ബോളുകൾ മാത്രമാണ് അവർ കളിച്ചിരുന്നത്. അവരുടെ ഗോൾകീപ്പർ ലോങ്ങ് ബോളിന്റെ കാര്യത്തിൽ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.ഐബറിനെ പോലെയായിരുന്നു അന്ന് അവർ കളിച്ചിരുന്നത്.ആകെ ലോങ്ങ് ബോളുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിങ്ങൾ ഒരു ചാവി ഫാൻ ആണെങ്കിൽ തേർഡ് മാനെ വിളിച്ചു ചോദിച്ചു നോക്കൂ ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് യൂറോപ്പ്യൻ കോമ്പറ്റീഷനുകളിൽ മോശം പ്രകടനമാണ് ബാഴ്സലോണ നടത്തിയിട്ടുള്ളത്.ഫ്ലിക്കിന് കീഴിൽ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സ പരാജയപ്പെട്ടിരുന്നു.പക്ഷേ ഇനിയുള്ള മത്സരങ്ങളിൽ പൂർവ്വാധികം ശക്തിയോടുകൂടി ബാഴ്‌സ തിരിച്ചുവരും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.